ഫ്ളോറിഡ ∙ സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങൾക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം.
- Also Read സ്കൂൾ കലോത്സവത്തിൽ തടഞ്ഞ പലസ്തീൻ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ, സ്കൂളിന് പൊലീസ് സുരക്ഷ
സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ െചയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി.
- Also Read എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി
പിന്നാലെ ഉദ്യോഗസ്ഥൻ എത്തി വിദ്യാർഥിയെ ചോദ്യം ചെയ്തു. താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥനു നൽകിയ മൊഴി. എന്നാൽ സ്കൂൾ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും സംഭവത്തെ തള്ളികളഞ്ഞില്ല. വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. English Summary:
Florida Teen Arrested: ChatGPT question leads to arrest. A 13-year-old in Florida was arrested after asking ChatGPT how to kill a friend during class. The incident highlights the increasing concerns about school safety and AI\“s role in threat detection. |