കൊച്ചി∙ ശബരിമല സ്വർണക്കൊള്ളയിൽ വന്‍തോക്കുകളുടെ പങ്കും അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ ഉത്തരവിട്ടു. കേസിലെ നാലും ആറും പ്രതികളായ മുന്‍ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർദേശം.
- Also Read ‘വിവാദമല്ല, ചർച്ച ചെയ്യേണ്ടത് സർക്കാരിന്റെ വികസനം’: ശ്രേയാംസ് കുമാർ
ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ (എസ്ഐടി) അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ്. എന്നാൽ കൊള്ളയ്ക്കു പിന്നിലെ വൻ ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. അനിയന്ത്രിതമായ സ്വാതന്ത്ര്യം അനുഭവിച്ചു. ഇതൊന്നും ക്ഷേത്രത്തിന്റെ ഭരണനിർവഹണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രതികളും ശബരിമലയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേർന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷൻ രേഖകളിൽനിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പൂജാരിയോ അല്ല. എന്നാൽ ഔദ്യോഗികമായ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളിൽ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
സ്വർണം പൊതിഞ്ഞവയെ ചെമ്പു പാളികളെന്നു വിശേഷിപ്പിച്ച് ദ്വാരപാലക ശിൽപങ്ങൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറാൻ 2019 ജൂലൈ മൂന്നിനു തീരുമാനിച്ചതിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും പങ്കുണ്ട്. ബോർഡ് തീരുമാനത്തിലും ബന്ധപ്പെട്ട മഹസ്സറിലും പാളികൾ ചെമ്പു പൂശിയതെന്ന് രേഖപ്പെടുത്തിയാൽ സ്വർണം കവർച്ച ചെയ്യാമെന്നും വിറ്റ് പണമുണ്ടാക്കാമെന്നും പ്രതികൾക്ക് വ്യക്തമായി അറിയാമായിരുന്നെന്നു കോടതി പറഞ്ഞു.
- Also Read ‘ഭയം വേണ്ട, മുത്തപ്പൻ കൂട്ടിനുണ്ട്’: തെയ്യം കാവുകളിലെ മനുഷ്യ ദൈവം: പറയാനുണ്ട് തീയേക്കാൾ പൊള്ളുന്ന ജീവിതത്തെപ്പറ്റി...
സ്വർണപ്പാളികളെ സ്വർണം പൂശേണ്ട ആവശ്യമില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഹർജിക്കാരും ദ്വാരപാലക ശിൽപങ്ങൾ കൈമാറാൻ അനുമതി നൽകിയത്. കുറ്റകൃത്യത്തിൽ പങ്കില്ലായിരുന്നെങ്കിൽ ഇത് കൈമാറാൻ അനുവദിക്കുമായിരുന്നില്ല. ചെമ്പുപാളികളെന്നു വിശേഷിപ്പിച്ചത് തെറ്റാണെന്നു വ്യക്തമാക്കി ബോർഡിന് ജയശ്രീ കത്ത് നൽകേണ്ടിയിരുന്നു. അതിനു പകരം അവ കൈമാറാൻ ഉത്തരവിടുകയായിരുന്നെന്ന് കോടതി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയിൽ പ്രഥമദൃഷ്ട്യാ ഹർജിക്കാർ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങണം. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശിച്ചു. English Summary:
Sabarimala gold scam investigation should involve high-profile individuals according to the High Court. The court has denied anticipatory bail to former Devaswom Board officials, emphasizing the need to investigate the larger conspiracy behind the theft. |