search

നോമ്പ്: വൈകുന്നേരം തുറക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ പരിശോധന; 41 കടകൾക്ക് നോട്ടീസ്

LHC0088 7 hour(s) ago views 307
  



കോഴിക്കോട് ∙ നോമ്പിനോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ തുറക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി. ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനായിരുന്നു പരിശോധന. 154 സ്ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 41 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 7 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്താൻ ഉത്തരവ് നൽകി. ഗുരുതര നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തിനെതിരെ കേസ് എടുത്തു. ഇത്തരം സ്റ്റാളുകളിൽ അനുവദനീയമല്ലാത്ത ചേരുവകൾ ഉപയോഗിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭഷ്യസുരക്ഷ അസി: കമ്മീഷണർ അറിയിച്ചു.
  English Summary:
Ramadan food safety Kozhikode saw special squads from the Food Safety Department inspecting temporary stalls. These inspections aimed to ensure the quality of food items, with actions taken against non-compliant establishments.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166774