search

‘ഖമനയിയെ വധിക്കാൻ 3 മാസം മുൻപ് നെതന്യാഹു പദ്ധതിയിട്ടു’: ഇസ്രയേൽ പ്രതിരോധമന്ത്രി

Chikheang 7 hour(s) ago views 794
  



ടെൽ അവീവ്∙ ഇറാൻ പരമാധികാരി ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു 2025 നവംബറിൽ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ആണു ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഇറാനിലുണ്ടായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ തങ്ങൾക്ക് അനുകൂല സാഹര്യമൊരുക്കിയെന്നും കാറ്റ്സ് പറഞ്ഞു.  
What you should read next

  • ‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ് Latest News
      

         
    •   
         
    •   
        
       


‘‘ഖമനയിയെ വധിക്കുന്നതിനെക്കുറിച്ച് 2025 നവംബറിൽ ഒരു സംഘം ഉദ്യോഗസ്ഥർ നെതന്യാഹുവുമായി ചർച്ച നടത്തിയിരുന്നു. 2026 ജൂണിൽ ഖമനയിയെ ലക്ഷ്യം വച്ച് ആക്രമണം നടത്താമെന്നു പിന്നീട് പദ്ധതിയിട്ടു. പദ്ധതിയെക്കുറിച്ച് യുഎസിനെ വിവരം അറിയിച്ചിരുന്നില്ല. എന്നാൽ ഡിസംബർ അവസാനത്തോടെ, ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ സാഹചര്യങ്ങൾ മാറി. ഈ സമയത്ത് നെതന്യാഹുവും ട്രംപും തമ്മിൽ സംസാരം നടന്നു’’ – ഇസ്രയേൽ കാറ്റ്സ് ഒരു മാധ്യമത്തോട് പറഞ്ഞു.  

ഇറാനിൽ ഉയര്‍ന്ന പ്രതിഷേധങ്ങൾ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കാറ്റ്സ് പറഞ്ഞു. പ്രതിഷേധങ്ങൾ മൂലമുണ്ടായ സമ്മർദത്തെ തുടർന്നു, തങ്ങൾ ആക്രമണം നടത്തുന്നതിന് മുൻപ് ഇറാൻ ഇസ്രയേലിനെയും യുഎസിനെയും  ആക്രമിക്കുമോയെന്നു ഭയന്നതായും കാറ്റ്സ് വെളിപ്പെടുത്തി.
JUST IN


  • 45 SECONDS AGO   ‘മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപ്പോലും വികസനമില്ല; എല്ലാവരും പറയന്നത് മതിയായെന്ന്’ Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ‘ഖമനയിയെ വധിക്കാൻ 3 മാസം മുൻപ് നെതന്യാഹു പദ്ധതിയിട്ടു’: ഇസ്രയേൽ പ്രതിരോധമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 56 MINUTES AGO   ‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും! Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Netanyahu\“s Alleged Plot to Assassinate Khamenei Revealed: Netanyahu assassination plan details have emerged, suggesting a plot to assassinate Ayatollah Ali Khamenei in late 2025, with internal Iranian protests reportedly altering the timing and strategy. Israeli Defense Minister Israel Katz revealed that the US was not informed of this covert operation.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168916