കണ്ണൂർ∙ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾക്ക് മനസ്സിലാകുന്നതുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപി ജയിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസനം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് സംഘടിപ്പിച്ച മെഗാ അദാലത്തും ജനസംഗമവും മമ്പറം എജുക്കേഷനല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
What you should read next
Assembly Elections സ്ഥാനാർഥിപ്പട്ടികയിൽ 3 പി.ബി അംഗങ്ങളുടെയും കുടുംബാംഗങ്ങൾ; സിപിഎമ്മിനുണ്ടായ മാറ്റം ഇങ്ങനെ Latest News
‘‘ഏതു മണ്ഡലത്തിലെ ആളുകളോട് ചോദിച്ചാലും മതിയായി എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുെട മണ്ഡലമായ ധർമടത്ത് പോലും വികസനം നടക്കുന്നില്ല. അതിന് തെളിവാണ് മൂവായിരത്തോളം പേർ അദാലത്തിൽ വന്നത്. വീട്, കുടിവെള്ളം, റോഡ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് എത്തിയത്. ഹെൽപ് ഡെസ്ക് വഴി എട്ട് മാസത്തിനിടെ ഒരുലക്ഷത്തിലധികം പേരുടെ പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചു. പത്തു വർഷം ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പിന് മുമ്പ് നാടകം നടത്തുന്നത് ബിജെപിയുെട രീതിയല്ല. ഇരട്ടത്താപ്പാണ് സിപിഎമ്മിന്റ ഐഡിയോളജി. ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്നത്. ബിജെപി ഒന്നും തന്നിട്ടില്ലെന്നാണ് സിപിഎമ്മുകാർ പറയുന്നതെങ്കിൽ അവരോട് ചർച്ചയ്ക്ക് തയാറാണ്. പത്തുവർഷം ഭരിച്ചിട്ടും വിവാദം മാത്രമേ അവർക്ക് മുന്നോട്ടുവയ്ക്കാനുള്ളു.
What you should read next
‘അത് ക്ലോസ്ഡ് ചാപ്റ്റര്‍’; പിന്നാലെ സെക്രട്ടറിയുടെ പരിഹാസം, സ്വതന്ത്രനാകുമോ സുധാകരൻ? Latest News
സിപിഎമ്മിന്റെ ദുർഭരണത്തെക്കുറിച്ച് ഒരിക്കൽ പോലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിട്ടില്ല. ഭരണ നാട്യമാണ് സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തുന്നത്. പ്രശ്നം പരിഹിക്കാൻ കോൺഗ്രസിനോ സിപിഎമ്മിനോ സാധിക്കുന്നില്ല. ബിജെപി ഭരണത്തിൽ വന്നാൽ വികസിത കേരളം എന്ന സ്വപ്നം സാധ്യമാകും. 140 മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാർഥികളുണ്ടാകും. കൊള്ളക്കാരെ തോൽപ്പിക്കുകയും ചെയ്യും. ബിജെപി വർഗീയ പാർട്ടിയാണെന്ന പ്രചാരണം പൊളിഞ്ഞു. ജമാ അത്തെ ഇസ്‌ലാമിയുെട മടിയിൽ ഇരുന്നാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ആരാണ് നാടിന് വേണ്ടി പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. 140 സീറ്റിലും ബിജെപി വിജയ സാധ്യത കാണുന്നുണ്ട്’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇറാൻ യുഎസ് പ്രശ്നവുമായി ബന്ധപ്പെട്ട് ഇറാന്റെ വാല് മാത്രം പിടിക്കുന്നത് എന്തിനാണ്. യുഎയിലും ബഹ്റൈനിലും ധാരാളം മലയാളികളുണ്ട്. അവിടെ ഇറാൻ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ആരും പ്രതികരിക്കാത്തത് എന്താണ്. യുദ്ധത്തിന്റെ സമയമല്ലെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
45 SECONDS AGO ‘മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപ്പോലും വികസനമില്ല; എല്ലാവരും പറയന്നത് മതിയായെന്ന്’ Latest News
2 MINUTES AGO ‘ഖമനയിയെ വധിക്കാൻ 3 മാസം മുൻപ് നെതന്യാഹു പദ്ധതിയിട്ടു’: ഇസ്രയേൽ പ്രതിരോധമന്ത്രി Latest News
56 MINUTES AGO ‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും! Latest News
VIEW MORE
English Summary:
Rajieev Chandrasekhar\“s statement that people understand the benefits of the double-engine government, which led to the BJP\“s victory in Thiruvananthapuram. He highlighted the lack of development in Chief Minister\“s constituency Dharmadam, evidenced by the large number of people attending a mega adalat seeking help for housing, water, and roads.