തിരുവനന്തപുരം ∙ സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കു നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു. സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എംവി നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും.
- Also Read കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ ഇടപാട്; വ്യവസായിക്ക് മുൻകൂർ ജാമ്യമില്ല, ശക്തമായ തെളിവുണ്ടെന്നു കോടതി
സീബ്രാ ക്രോസിങ്ങിലും ഫുട്‍പാത്തിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകും. പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകള്‍ വഴി ആളുകള്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാന്‍ തയാറാകാത്തത് നിരവധി അപകടങ്ങള്‍ക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി. നിയമപ്രകാരം സീബ്രാ ക്രോസിങ്ങിന്റെ ഒരു ഭാഗത്ത് റോഡ് മറികടക്കാന്‍ ആളുകള്‍ നില്‍ക്കുന്നതു കണ്ടാല്‍ സ്പീഡ് കുറച്ച് കുറഞ്ഞത് മൂന്നു മീറ്റര്‍ അകലെയെങ്കിലും വാഹനം നിര്‍ത്തണം. എന്നാല്‍ പലരും സ്പീഡ് കൂട്ടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാല്‍നട യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാകുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.
- Also Read കേരളത്തിൽ വോട്ടറും വോട്ടും കൂടി, പക്ഷേ മത്സരിക്കാന്‍ ആളില്ല: എന്താണ് സംഭവിച്ചത്? ഈ കണക്കുകളിലുണ്ട് ഉത്തരം
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്ന് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ 800 കാല്‍നട യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ പകുതിയും മുതിര്‍ന്ന പൗരന്മാരാണ്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
High Court Orders Strict Strict Action on Zebra Crossing Violations in Kerala: Drivers who fail to stop for pedestrians at zebra crossings will face license suspension and fines, addressing the alarming number of pedestrian accidents. |