തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതിജീവിതമാരോട് മുഖ്യമന്ത്രിക്ക് സ്‌നേഹം തോന്നിയതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അതിജീവിതയെ കാണാന്‍ മുഖ്യമന്ത്രി തയാറായത് നല്ല കാര്യമാണെന്നും മുന്‍പ് ഒരു അതിജീവിതമാരെയും കാണുന്ന ഏര്‍പ്പാട് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേസ് സംബന്ധിച്ച് നിയമപരമായ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. കോണ്‍ഗ്രസ് എക്കാലത്തും അതിജീവിതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുലിനെക്കുറിച്ചു ചോദ്യങ്ങളോടു പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തയാറായില്ല. രാഹുലിനെതിരെ ഉടന്‍ തന്നെ നടപടി ഉണ്ടാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു ചിരിയോടെ കാറിലേക്കു കയറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്.
- Also Read ‘നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും’: സത്യം ജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതി നിയമം പാലിച്ച് ആദ്യം പൊലീസിനു പരാതി നല്‍കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യിക്കുകയാണ് വേണ്ടിയിരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. എന്നിട്ടായിരുന്നു മുഖ്യമന്ത്രിയെ സമീപിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുവതിക്ക് മുഖ്യമന്ത്രിയെ വിശ്വാസമായതിനാല്‍ അവിടെ പരാതി നല്‍കിയിരിക്കുകയാണ്. ഇനി നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. കുറച്ചു മാസം മുന്‍പ് രാഹുലിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നിയമനടപടികള്‍ അംഗീകരിക്കുമെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു.
- Also Read സത്യപ്രതിജ്ഞ ചൊല്ലാൻ സ്ഥാനാർഥിയില്ല ! അപ്പോൾ ആ വനിതയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതോ? ഇതൊക്കെയാണ് മലപ്പട്ടത്തും ആന്തൂരിലും നടക്കുന്നത്
അതീവഗൗരവുമുള്ള പരാതി ആണെന്നും രാഹുലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍നിന്നും നിയമസഭാ കക്ഷിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയില്‍ നിയമപരമായി മുന്നോട്ടു പോകട്ടെ എന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പല ആളുകളുടെയും പേരില്‍ പല കേസുകളും ഉണ്ടാകുമെന്നും താന്‍ അതിന്റെ അനുഭവസ്ഥനാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഏതെങ്കിലും കള്ളക്കേസ് ഉണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന നിലയില്‍ അത് ഇവിടെയും നടപ്പാക്കുകയാണ്. രാഹുലിനെതിരായ പരാതിയില്‍ അന്വേഷിച്ച് നടപടി എടുക്കട്ടെ. താന്‍ ഏഴു തവണ മത്സരിച്ചപ്പോഴും തനിക്കെതിരെ കേസെടുത്തിരുന്നു. ആ അനുഭവം വച്ചാണ് പറയുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. English Summary:
Political leaders Reaction on Rahul Mamkootathil Issue: The issue involves a complaint against Rahul, and leaders like K. Muraleedharan and others have expressed their views on the matter. |