കണ്ണൂർ ∙ പാലത്തായി പീഡനക്കേസിൽ വിധി വന്നിട്ടും സമൂഹ മാധ്യമങ്ങളിൽ പോര് തുടരുന്നു. കേസ് ഒടുവിൽ അന്വേഷിച്ച മുൻ എസിപി ടി.കെ. രത്നകുമാറിന് മറുപടിയുമായി ക്രൈംബ്രാഞ്ച് മുൻ ഡിവൈഎസ്പി റഹീം ചെംനാട് രംഗത്തെത്തി. ‘ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം തന്നെ മാറ്റാൻ താങ്കൾ കാണിച്ച മഹാമനസ്കതയ്ക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്! എന്നിട്ട് ആ സംഭവ സ്ഥലത്ത് നിന്നും മനുഷ്യ രക്തം കണ്ടെത്താൻ താങ്കൾ കാണിച്ച ശുഷ്കാന്തിയാകട്ടെ അതിലും അപാരം’ എന്നാണ് റഹീം സമൂഹമാധ്യമതത്തിൽ കുറിച്ചത്.
Also Read ശുചിമുറിയിലെ രക്തക്കറ നിർണായകമായി, വിവാദ വെളിപ്പെടുത്തലുകൾ; തളരാതെ പോരാടി കുട്ടിയുടെ മാതാവ്
‘‘ഒന്നര വർഷത്തിനുശേഷം ബാത്റൂമിൽനിന്നും ലഭിച്ച രക്തം പ്രസ്തുത പരാതിക്കാരിയുടേതാണ് എന്ന് ഏത് ശാസ്ത്രീയ അന്വേഷണം വഴിയാണ് തെളിയിച്ചിട്ടുള്ളത്? കൂടുതൽ രക്തം കണ്ടെത്തിയിരുന്നുവെങ്കിൽ അത് ആരുടേതാണെന്ന് തെളിയിക്കാൻ കഴിയുമായിരുന്നു. അതൊഴിവാക്കാനല്ലേ രക്തത്തിന്റെ അളവ് കുറച്ചു കാണിച്ചത്? അല്ലെങ്കിലും സ്ത്രീകൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമിന്റെ തറയിൽനിന്നും രക്തത്തിന്റെ അംശം കണ്ടെത്തിയത് ലോകാത്ഭുതം ഒന്നുമല്ലല്ലോ ? അതും 24ാളം ലേഡീസ് സ്റ്റാഫ് ഉപയോഗിക്കുന്ന ബാത്റൂമിൽ നിന്നും ? രക്തത്തിന്റെ അംശത്തെക്കുറിച്ച് സയന്റിഫിക് എക്സ്പേർട്ടും താങ്കളും കോടതിയിൽ ബോധിപ്പിച്ചത് ഒരേ കാര്യമാണോ ? മനുഷ്യ രക്തമാണെന്നു കണ്ടെത്താനുള്ള അളവ് പോലും ഇല്ലെന്നല്ലേ സയന്റിഫിക് എക്സ്പെർട്ട് കോടതിയിൽ അറിയിച്ചത് ?’’ – റഹീം കുറിച്ചു.
Also Read നവീൻ ബാബു കേസ് അന്വേഷിച്ച മുൻ എസിപി രത്നകുമാറിന് സിപിഎം ടിക്കറ്റ്; ശ്രീകണ്ഠാപുരം നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയാകും
കേട്ടറിവിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയരുതെന്നും കേസ് ഫയൽ വായിച്ചതിനുശേഷം മാത്രം നിഗമനത്തിൽ എത്തണമെന്നുമായിരുന്നു റഹീം ആദ്യം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് രത്‌നകുമാറിന്റെ മറുപടി. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കൽ തെളിവും വിശ്വാസത്തിലെടുത്താണ് പ്രതിയെ ശിക്ഷിച്ചത്. ജുഡീഷ്യറിയെ അപമാനിച്ച് മറ്റുള്ളവരെ ന്യായീകരിക്കരുത്. സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനുള്ള അങ്ങയുടെ ശ്രമത്തെ അഭിനന്ദിക്കാതെ തരമില്ലെന്നും രത്‌നകുമാർ സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് റഹീം വീണ്ടും രംഗത്തെത്തിയത്. ശ്രീകണ്ഠപുരം നഗരസഭയിലെ സിപിഎം സ്ഥാനാർഥിയാണ് ടി.കെ. രത്നകുമാർ.
അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
അതേസമയം, കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന പി.എം. ഭാസുരിയെ അഭിനന്ദിച്ച് അഭിഭാഷകനും നടനുമായ സി. ഷുക്കൂർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. നിരവധി കുഞ്ഞു മക്കൾ ലൈംഗിക പീഡനത്തിനു ഇരയായത് തൊട്ടറിയുന്ന ഒരമ്മയാണ് ഭാസുരി. നിങ്ങളുടെ മനസ്സ്, മക്കൾക്ക് വിശക്കുമ്പോൾ ചോറു നൽകണമെന്ന വാശിയുള്ള മനസ്സ്, അതാണ് ഇരകളാക്കപ്പെടുന്ന മക്കൾക്ക് നൽകുന്ന ധൈര്യമെന്നും പാലത്തായി കേസിലെ പ്രോസിക്യൂട്ടർക്ക് ബിഗ് സല്യൂട്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. English Summary:
Social Media Debate Continues in Palathayi Case: Controversy revolves around differing views on the investigation and evidence presented. This case highlights the ongoing scrutiny and discussion surrounding sensitive legal matters and their impact on public opinion.