ടെൽ അവീവ്∙ ബെയ്‌റൂട്ടിൽ ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറും ചീഫ് ഓഫ് സ്റ്റാഫുമായ ഹെയ്തം തബതാബായിയെ ആണെന്ന് റിപ്പോർട്ട്. ബെയ്റൂട്ട് നഗരത്തിൽ നടന്ന ആക്രമണം ഹെയ്തമിനെ മാത്രം ലക്ഷ്യമിട്ടതാണെന്നു രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് സ്ഥിരീകരിച്ചിരുന്നു.
- Also Read വെടിനിർത്തൽ ലംഘിച്ച് ബെയ്റൂട്ടിൽ വ്യോമാക്രമണം; ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് തബാതബയിയെ വധിച്ച് ഇസ്രയേൽ
ഹിസ്ബുള്ളയുടെ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകിയ നേതാവാണ് ഹെയ്തമെന്നാണ് ഇസ്രയേലിന്റെ ആരോപണം. നയീം ഖാസിമിന് ശേഷം ഹിസ്ബുള്ളയുടെ ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ കമാൻഡറാണ് ഹെയ്തം. അതേസമയം ഹെയ്തമിനെ ഉന്നമിട്ട് നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒരു പ്രധാന വ്യക്തിയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും അതിന്റെ അനന്തരഫലം അറിയില്ലെന്നും ഹിസ്ബുള്ളയുടെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
- Also Read പ്രതിവർഷം ജീവനൊടുക്കുന്നത് നാൽപതോളം പൊലീസുകാർ; നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
അതേസമയം ലെബനനിൽ ഹിസ്ബുള്ളയെ പുനഃസംഘടിപ്പിക്കുന്നത് തടയാൻ ഇസ്രയേൽ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇസ്രയേലിനു നേരെയുള്ള ഏത് ഭീഷണി തടയാനും തങ്ങൾ ശക്തമായി പ്രവർത്തിക്കുമെന്നും ഇസ്രയേലിനെതിരെ ഉയർത്തുന്ന ഏതു കയ്യും വെട്ടിക്കളയുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കിയിട്ടുണ്ട്.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Netanyahu Confirms Israeli Operations Against Hezbollah: Israel-Hezbollah conflict escalates with reported assassination attempt. Israeli forces allegedly targeted Hezbollah commander Haytham Tabatabai in Beirut, prompting heightened tensions and regional concerns. |