ന്യൂഡൽഹി∙ സിന്ധ് പ്രവിശ്യ ഇന്ത്യയിലേക്കു തന്നെ തിരികെ വന്നേക്കാമെന്നും അതിർത്തികൾ മാറിയേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 1947ലെ വിഭജനത്തിൽ പാക്കിസ്ഥാന്റെ ഭാഗമായി മാറിയതാണ് സിന്ധുനദീ തീരത്തുള്ള സിന്ധ് പ്രവിശ്യ. സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ചും എൽ.കെ.അഡ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറ സിന്ധ് പ്രവിശ്യയെ ഇന്ത്യയിൽനിന്ന് വിഭജിക്കുന്നതിനെ അംഗീകരിച്ചിരുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു,
- Also Read പഞ്ചാബിൽനിന്ന് ചണ്ഡീഗഡ് തട്ടിയെടുക്കാൻ കേന്ദ്രം?; രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ബിൽ പാർലമെന്റിലേക്ക്: രാഷ്ട്രീയ തർക്കം
‘സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയിൽപ്പെട്ടവർ സിന്ധിനെ ഇന്ത്യയിൽനിന്ന് അടർത്തി മാറ്റുന്നത് അംഗീകരിച്ചിരുന്നില്ലെന്ന് ലാൽകൃഷ്ണ അഡ്വാനി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സിന്ധിൽ മാത്രമല്ല, ഇന്ത്യയിലാകെയുള്ള ഹിന്ദുക്കൾ സിന്ധു നദിയെ പവിത്രമായി കരുതിയിരുന്നവരാണ്. ഒട്ടേറെ മുസ്ലിങ്ങളും അങ്ങനെ കരുതിയിരുന്നു എന്നാണ് അഡ്വാനി പറയുന്നത്. ഇന്ന്, സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാൽ സാംസ്കാരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമാണ്. ഭൂമിയെ സംബന്ധിച്ചിടത്തോളം അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരികെവരില്ലെന്ന് ആർക്കറിയാം. സിന്ധുവിനെ പവിത്രമായി കരുതിയിരുന്ന സിന്ധിലെ ജനത എന്നും നമ്മുടെ സ്വന്തമാണ്. അവർ എവിടെയായിരുന്നാലും അവരെന്നും നമ്മുടേതാണ്’–രാജ്നാഥ് സിങ് പറഞ്ഞു. English Summary:
Rajnath Singh on Sindh Province: Defense Minister Rajnath Singh suggests Sindh province may return to India, sparking discussions on changing borders. He cites historical and cultural ties, alongside L.K. Advani\“s sentiments on Sindhi Hindus\“ connection to India. |