ന്യൂഡൽഹി∙ വായു മലിനീകരണത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗം. നാലു പൊലീസുകാർക്ക് പരുക്കേറ്റു. ഇവർ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു സമീപമാണ് പ്രതിഷേധം തുടങ്ങിയത്. എന്നാൽ ഇവിടെനിന്ന് മാറണമെന്നും ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും പൊലീസ് സമരക്കാരോടു പറഞ്ഞു. ഇതോടെ സമരം സി ഹെക്സഗൻ പ്രദേശത്തേക്കു മാറ്റി. ഇവിടെ ബാരിക്കേഡ് മറികടന്ന് ഗതാഗതം തടയാനും സമരക്കാർ ശ്രമിച്ചു. ഇത് തടയാൻ പൊലീസ് ശ്രമിച്ചതോടെയാണ് സമരക്കാർ പൊലീസിനുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.
‘ഒട്ടേറെ ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും കുടുങ്ങിക്കിടക്കുകയാണെന്നും സമരക്കാരോട് പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല. അവർ ബാരിക്കേഡ് തകർത്ത് റോഡിലേക്ക് വരുകയും അവിടെ സമരമിരിക്കുകയുമായിരുന്നു. അവരെ നീക്കാൻ ശ്രമിച്ച ചില ഉദ്യോഗസ്ഥർക്കു നേരെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരുക്കേറ്റവർ ചികിത്സയിലാണ്’–ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യമായാണ് പൊലീസിനു നേരെ ഇത്തരം ആക്രമണമുണ്ടാകുന്നകെന്ന് ഡൽഹി ഡപ്യൂട്ടി കമ്മിഷണർ ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Pepper Spary attack: Delhi air pollution protest turned violent when demonstrators used pepper spray against police, injuring four officers. The incident occurred in C-Hexagon after protesters were moved from India Gate, with police reporting barricades broken and traffic blocked. |