ശ്രീനഗർ∙ ജമ്മുവിലെ കശ്മീർ ടൈംസ് ഓഫിസിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് എകെ 47 വെടിയുണ്ടകൾ. രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസിന്റെ സ്റ്റേറ്റ് ഇൻവസ്റ്റിഗേഷൻ (എസ്ഐഎ) സംഘം കശ്മീർ ടൈംസ് ഓഫിസ് റെയ്ഡ് ചെയ്തത്. തിരച്ചിലിൽ എകെ -47 വെടിയുണ്ടകൾക്കു പുറമെ, പിസ്റ്റൾ റൗണ്ടുകൾ, മൂന്ന് ഗ്രനേഡ് ലിവറുകൾ എന്നിവയും കണ്ടെടുത്തു.
- Also Read ബുർഖ ധരിച്ച് തുണിക്കടയിലെത്തി, യുവാവിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി; ഭാര്യ അറസ്റ്റിൽ
രാവിലെ ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുകയും വിഭജനവാദത്തെ മഹത്വവൽക്കരിക്കുകയും ചെയ്തു എന്നാരോപിച്ച് കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. English Summary:
Raid in Kashmir Times office uncovers AK-47 bullets during police investigation in Srinagar: The raid, conducted by the State Investigation Agency, targeted the Kashmir Times office following allegations of promoting anti-national activities, leading to an FIR against editor Anuradha Bhasin. |