search

വീട്ടുകാർ എതിർത്തു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും കാമുകനും തൂങ്ങി മരിച്ച നിലയിൽ

Chikheang 1 hour(s) ago views 228
  



ജാർഖണ്ഡ് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും തൂങ്ങിമരിച്ച നിലയിൽ. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിൽ പ്രേമത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
What you should read next

  • ഭാര്യയെ വെട്ടി; അയൽക്കാർ വന്നപ്പോൾ ഇറങ്ങിയോടിയ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ Latest News
      

         
    •   
         
    •   
        
       


ഞായറാഴ്ച രാവിലെയാണ് കംദാര പോലീസ് സ്റ്റേഷൻ പരിധിയിലെ ഗംഹർ ടോളി ഗ്രാമത്തിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ സോണി കുമാരി (16), രമേഷ് ബറൈക്ക് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവർ തമ്മിലുള്ള ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ശനിയാഴ്ച സോണി മെട്രിക്കുലേഷൻ പ്രാക്ടിക്കൽ പരീക്ഷ എഴുതാനായി ബസിയയിലെത്തിയിരുന്നു. അതേസമയം അവളെ കൂട്ടിക്കൊണ്ടുപോകാനായി അവളുടെ അച്ഛനും സ്കൂളിൽ എത്തി. എന്നാൽ സ്കൂളിലെത്തിയ കാമുകനൊപ്പം സോണി സ്കൂളിൽനിന്നും മടങ്ങി.
What you should read next

  • Live ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു Latest News
      

         
    •   
         
    •   
        
       


സംഭവത്തെ തുടർന്ന് വീട്ടുകാർ വ്യാപക തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഞായറാഴ്ച പുലർച്ചെയാണ് ഗ്രാമവാസികൾ ഇരുവരെയും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താഴെയിറക്കി പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുത്തു. ജീവനൊടുക്കുന്നതിന് മുമ്പ് യുവാവ് പകർത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായി പൊലീസ് വ്യക്തമാക്കി. തൂങ്ങിമരിക്കും മുമ്പ് ഇരുവരും കീടനാശിനി കഴിച്ചെന്നാണ് പ്രാഥമിക നിഗമനം

കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ADVERTISEMENT Go AD-FREE

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
JUST IN


  • 15 MINUTES AGO   വീട്ടുകാർ എതിർത്തു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും കാമുകനും തൂങ്ങി മരിച്ച നിലയിൽ Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; സന്ദർശനം ഈ മാസം അവസാനം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 16 MINUTES AGO   ഇറാൻ സംഘർഷങ്ങൾക്കിടെ ഇസ്രയേലിൽ യുഎസ് സൈനിക വിമാനങ്ങൾ; ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാർ Defence
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Teenage couple found dead in Jharkhand: They faced family opposition due to their inter-caste relationship and left a video message before suicide.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166895