deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സർക്കാർ അഴിമതിക്കാർക്കൊപ്പം; എന്തിനാണ് ഇവരെ സംരക്ഷിക്കുന്നത് ?’: പരിതാപകരമായ അവസ്ഥയെന്ന് ഹൈക്കോടതി

cy520520 2025-11-17 17:21:05 views 671

  



കൊച്ചി∙ കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്ഥയാണെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വിമർശിച്ചു. ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനേയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. മൂന്നു വട്ടമാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ കടകംപള്ളി മനോജ് നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.  

  • Also Read ഡ്രൈവർ മദ്യലഹരിയിൽ; ചാല ബൈപാസ് ജംക്​ഷനിൽ റോഡിന്റെ വിടവിൽ വീണ് കാർ – വിഡിയോ   


കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ നടത്തുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ‘‘സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ആരാണ് ഇതിനു പിന്നിൽ ?’’– കോടതി ചോദിച്ചു. നിയമവാഴ്ചയെ അല്ല, രാഷ്ട്രീയ മേലാളന്മാരെയാണ് കേസിൽ ഉൾപ്പെട്ടവർ അനുസരിക്കുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വിമർശനം തുടർന്ന കോടതി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. ‘‘ഇടതുപക്ഷ സർക്കാർ അധികാരത്തില്‍ കയറുന്നത് അഴിമതി നടത്തില്ല എന്നു പറ‍ഞ്ഞാണ്. എന്നാൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി എന്നാണ് മനസിലാകുന്നത്. ഇത് പരിതാപകരമായ അവസ്ഥയാണ്’’– കോടതി അഭിപ്രായപ്പെട്ടു.  

  • Also Read ക്രിസ്മസിന് നാട്ടിലെത്തുക പ്രയാസം: ഇപ്പോഴേ വെയ്റ്റ്ലിസ്റ്റ്, വേണം സ്പെഷൽ   


കശുവണ്ടി വികസന കോർപറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി ആരോപിച്ചാണ് കേസ്. കോർപറേഷൻ മുൻ ചെയർമാന്‍ കൂടിയായ ആർ.ചന്ദ്രശേഖരനും മുൻ എംഡി കെ.എ. രതീഷുമാണ് കേസിലെ പ്രധാന പ്രതികൾ. എന്നാൽ ഇവരെ വിചാരണ ചെയ്യാനായി സിബിഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാംവട്ടവും സർക്കാർ നിരസിക്കുകയായിരുന്നു.  
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഹൈക്കോടതി നിർദേശപ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ആദ്യതവണ 2020 ഒക്ടോബർ 15നും രണ്ടാംതവണ 2025 മാർച്ച് 21നും മൂന്നാംതവണ 2025 ഒക്ടോബർ 28നുമാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. നടപടിക്രമങ്ങളിലെ വീഴ്ചയ്ക്കപ്പുറം മറ്റെന്തെങ്കിലും സിബിഐക്കു കണ്ടെത്താനായിട്ടില്ലെന്ന് വിലയിരുത്തി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. English Summary:
Cashew Scam Case: The court questioned the government\“s refusal to grant prosecution sanction to the CBI.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: 2021 slot 3 quant Next threads: how to make fishing bait

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
113399
Random