തിരുവനന്തപുരം ∙ വോട്ടർ പട്ടികയിൽ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പർ ആണെന്നു പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറിൽ താമസിക്കുന്നത് 22 പേരെന്ന് രേഖ. അതേസമയം, വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അവസാന അവസരത്തിന്റെ മറവിൽ പല വാർഡുകളിലും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചു.
- Also Read സ്ഥാനാർഥിയുടെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന് പരാതി
സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനൽ സെക്രട്ടറിക്കു പരാതി നൽകിയത്. ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് ഇന്നലെ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടു നമ്പറിൽ 21 പേരെ വേറെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന രേഖയാണ് പുറത്തായത്. തോപ്പിൽ വീട്, മാറയ്ക്കൽ തോപ്പിൽ വീട്, ശക്തി ഭവൻ, അനുപമ മാറയ്ക്കൽ തോപ്പ്, ശേഖരമംഗലം, ആർ.സി.നിവാസ്, അക്ഷയ, ഭാർഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേർത്തിരിക്കുന്നത്.ഒരു വീടിന് ഒരു നമ്പർ എന്ന ക്രമത്തിലാണ് കോർപറേഷൻ റവന്യു വിഭാഗം നമ്പർ അനുവദിക്കുന്നത്. ഒരു നമ്പറിൽ 22 പേരുകളിൽ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം ഉയരാൻ കാരണം.
- Also Read ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
ഇന്നലെ സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ മിക്ക വാർഡുകളിലും ക്രമക്കേട് ആരോപണം ഉയർന്നിട്ടുണ്ട്. ചില വാർഡുകളിൽനിന്ന് വോട്ടർമാരെ കൂട്ടമായി ഒഴിവാക്കിയെന്നാണ് ഒരു ആരോപണം. മുട്ടട മാതൃകയിൽ ഒരു വീട്ടുനമ്പറിൽ ഒട്ടേറെപ്പേരെ ചേർത്തെന്നും ആക്ഷേപമുണ്ട്.
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
Complaint Filed Over Incorrect House Number on Voter List in Thiruvananthapuram: The issue involves incorrect house numbers and alleged voter list manipulation, prompting investigations and accusations of irregularities in the electoral process. These concerns include multiple voters registered under a single house number. |
|