search

‘40,000 കോടിയുടെ ധൂർത്ത്; ലോകബാങ്കിൽ നിന്നുള്ള 14,000 കോടി വകമാറ്റി’: നിതീഷ് കുമാർ സർക്കാരിനെതിരെ ആരോപണം

LHC0088 2025-11-16 16:51:27 views 747
  



പട്ന∙ ലോകബാങ്കിൽനിന്ന് ലഭിച്ച 14,000 കോടി രൂപയുടെ ഫണ്ട് നിതീഷ് കുമാർ സർക്കാർ ബിഹാർ നിയമസഭാ തിര‍ഞ്ഞെടുപ്പിനായി വകമാറ്റി ഉപയോഗിച്ചെന്ന് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആരോപണം. ബിഹാർ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിൽ ഒരു സീറ്റിൽപ്പോലും ജൻ സുരാജ് പാർട്ടി വിജയിച്ചിരുന്നില്ല. ഇതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജെഎസ്പി ദേശീയ പ്രസിഡന്റ് ഉദയ് സിങ് ആരോപണമുന്നയിച്ചത്.

  • Also Read പ്രശാന്ത് കിഷോർ രാഷ്ട്രീയം വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജൻ സുരാജ് അധ്യക്ഷൻ   


‌‘‘തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ മുതൽ ജനങ്ങളുടെ വോട്ട് വാങ്ങാൻ പൊതുപണം ഉപയോഗിക്കുകയാണ് നിതീഷ് സർക്കാർ. ഇതിനായി 40,000 കോടി രൂപയാണ് ധൂർത്തടിച്ചത്. ലോക ബാങ്കിൽനിന്ന് ലഭിച്ച 14,000 കോടിയും വക മാറ്റി ചെലവഴിച്ചു. ആനുകൂല്യങ്ങളും സൗജന്യങ്ങളും നൽകാനാണ് ഈ പണം ഉപയോഗിച്ചത്.’’– ഉദയ് സിങ് ആരോപിച്ചു.  

  • Also Read തദ്ദേശം പിടിച്ചാൽ നിയമസഭ ഉറപ്പ്? കണക്കിലെ പാറ്റേൺ ഇങ്ങനെ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യം ‘2010’   


തിരഞ്ഞെടുപ്പിനു മുൻപ് സ്ത്രീകളുടെ അക്കൗണ്ടിൽ 10,000 രൂപ നൽകിയ മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജനയെയും ഉദയ് സിങ് വിമർശിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കേ വോട്ടെടുപ്പിന് ഒരു ദിവസം മുൻപു പോലും ജനങ്ങൾക്ക് പണം നൽകുന്നത് ആദ്യത്തെ സംഭവമാണ്. നിത്യച്ചെലവിനു പോലും വഴിയില്ലാതിരുന്ന സ്ത്രീകളെ സ്വാധീനിക്കാൻ ഇതു മതിയായിരുന്നുവെന്നും ഉദയ് സിങ് പറഞ്ഞു.
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Uday Singh എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Jan Suraj Party Alleges Nitish Kumar Misused Funds from World Bank in Bihar Election: The Jan Suraj Party accuses the Nitish Kumar government of diverting Rs 14,000 crore from World Bank funds for the recent Bihar Assembly elections. They allege this money, part of Rs 40,000 crore, was used for public funds, vote-buying, and freebies, including the Chief Minister Mahila Rozgar Yojana.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143372

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com