ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഭൂട്ടാന്‍ സന്ദർശനത്തിനുശേഷം ഇന്നാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്. സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ഇന്ന് ചേരും. സ്ഫോടനത്തിൽ 12 മരണമാണ് സ്ഥിരീകരിച്ചത്.
Also Read കോട്ടയത്ത് ഭാര്യയെ ക്രൂരമായി മർദിച്ച് ഭര്‍ത്താവ്, മുഖത്ത് പരുക്ക്; മക്കളെയും ഉപദ്രവിക്കാറുണ്ടെന്ന് മൊഴി
പരുക്കേറ്റ് ചികിത്സയിലുള്ളവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. പരുക്കിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡോക്ടർമാരുമായും പ്രധാനമന്ത്രി സംസാരിച്ചു. സ്ഫോടനത്തിനു ഭീകരവാദ ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എൻഐഎയാണ് അന്വേഷണം നടത്തുന്നത്.
Also Read റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി
Went to LNJP Hospital and met those injured during the blast in Delhi. Praying for everyone’s quick recovery.
Those behind the conspiracy will be brought to justice! pic.twitter.com/HfgKs8yeVp— Narendra Modi (@narendramodi) November 12, 2025
കഴിഞ്ഞദിവസം ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ ആണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നതെന്നാണ് സംശയം. ഇതു പരിശോധിക്കാൻ ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്. മാസ്ക് ധരിച്ചയാളാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് 3 ഡോക്ടർമാരടക്കം 8 പേരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇവരെപ്പോലെ താനും പിടിക്കപ്പെടുമെന്നു വന്നതോടെ ഉമർ സ്ഫോടനം നടത്തിയതാണെന്നു വിലയിരുത്തലുണ്ട്.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @narendramodi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Delhi blast: Red Fort Blast involved the Prime Minister Narendra Modi\“s visit to the injured. The Security Cabinet Committee meeting is scheduled today, and the NIA is investigating the terror links of the blast.