ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചുവപ്പ് നിറത്തിലുള്ള കാറിനായി തിരച്ചിൽ. DL 10 CK 0458 ആണ് കാറിന്റെ നമ്പറെന്ന് പൊലീസ് അറിയിച്ചു. ഭീകരർ 2 കാറുകൾ വാങ്ങിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. യുപിയിലും ഹരിയാനയിലും തിരച്ചിൽ നടക്കുന്നുണ്ട്. ഡൽഹിക്കു പുറമേ രണ്ട് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. ഡൽഹി പൊലീസിന്റെ വിവിധ സംഘങ്ങളാണ് കാറിനായി തിരച്ചിൽ നടത്തുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി.
- Also Read റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്ഫോടനം. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനമെന്നു ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഫോടനം എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.
- Also Read രാഹുലും ഗവേഷകസംഘവും അധ്വാനിക്കുന്നത് വെറുതെ; മോദിയെ ആ ‘ബോംബ്’ ബാധിച്ചില്ല; കോൺഗ്രസും ഇങ്ങനെ എത്ര ദൂരം പോകും?
സമീപത്തുണ്ടായിരുന്ന കാറുകളും കത്തിച്ചാമ്പലായി. ദൂരെ മാറിക്കിടന്ന വാഹനങ്ങളുടെ ജനൽച്ചില്ലുകൾ വരെ സ്ഫോടനത്തിന്റെ ശക്തിയിൽ പൊട്ടിച്ചിതറി. രണ്ടരക്കിലോമീറ്റർ അകലെവരെ സ്ഫോടനശബ്ദം കേട്ടുവെന്നു പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ ആണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നതെന്നാണ് സംശയം. ഇതു പരിശോധിക്കാൻ ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
English Summary:
Delhi Bomb Blast: Red Fort blast triggers a massive car search in Delhi. Police are searching for a red car, suspecting terrorist involvement, leading to heightened security across Delhi, Uttar Pradesh, and Haryana. |