ഇസ്ലാമാബാദ്∙ ഇസ്‌ലാമാബാദിലെ കോടതി പരിസരത്ത് 12 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാക്ക് താലിബാൻ ഉത്തരവാദിത്തമേറ്റിരിക്കെയാണ് ഷെഹബാസ് ഷെരീഫ് ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
- Also Read ബിഹാറിൽ ‘സമ്പൂർണ നിതീഷ് രാജ്’ എന്ന് പ്രവചനം; ‘അധികാരത്തിന്റെ കാൽനൂറ്റാണ്ട്’ കയ്യെത്തും ദൂരത്ത്
ഇന്ത്യ സ്പോൺസർ ചെയ്യുന്ന ഭീകരവാദികളാണ് ഇസ്ലാമാബാദിൽ സ്ഫോടനം നടത്തിയതെന്ന് ഷെഹബാസ് ഷെരീഫ് ചൂണ്ടിക്കാട്ടിയതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനെ അസ്ഥിരമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് സ്ഫോടനമെന്നും ഷെഹബാസ് ഷെരീഫ് പറയുന്നു. പാക്–അഫ്ഗാൻ അതിർത്തിയിലെ വാനയിൽ കേഡറ്റ് പരിശീലന കേന്ദ്രത്തിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിലും ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് പാക് പ്രധാനമന്ത്രിയുടെ വാദം.
- Also Read പാക്കിസ്ഥാനിൽ കോടതിക്കുമുന്നിൽ കാർ പൊട്ടിത്തെറിച്ചു; 12 മരണം, ചാവേറാക്രമണമെന്ന് റിപ്പോർട്ട്
ഇസ്‌ലാമാബാദിലെ കോടതിക്കു മുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. ഒരു വാഹനത്തിനുള്ളിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാവേറാക്രമണമാണ് നടന്നതെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞിരുന്നു. പിന്നാലെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് താലിബാൻ ഏറ്റെടുത്തിരുന്നു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Pakistan PM Blames India for Islamabad Blast: The Pakistan Prime Minister accuses India of sponsoring terrorism following the Islamabad court blast, despite the Taliban claiming responsibility. |