മുംബൈ∙ അതിദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ടു കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രശംസിച്ചു ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. പാർട്ടി മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണിത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഇത്തരത്തിൽ പ്രഖ്യാപിക്കാൻ കഴിയുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
- Also Read നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദാരിദ്ര്യനിർമാർജനം യാഥാർഥ്യമാക്കാൻ ആയിട്ടില്ല. അവർ കേന്ദ്രത്തിനു മുന്നിൽ കൈനീട്ടുമ്പോൾ കേരളം സ്വന്തം നിലയ്ക്കു പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുന്നു. ദരിദ്രരുടെ വീടുകൾ തകർക്കുക, തൊഴിൽരഹിത അഭ്യസ്ഥ വിദ്യരോട് പക്കാവട പൊരിച്ചു വിൽക്കാനും റീലുകൾ ഉണ്ടാക്കി പണമുണ്ടാക്കാനും ആവശ്യപ്പെടുക എന്നിവയാണു ബിജെപിയുടെ പദ്ധതികളെന്നു ലേഖനത്തിൽ റാവുത്ത് പരിഹസിച്ചു.
English Summary:
Kerala poverty eradication: Kerala poverty eradication is praised by Sanjay Raut in a Shiv Sena article, highlighting the state\“s efforts compared to BJP-ruled states. |