ഭോപാൽ ∙ മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാമുകൻ ഉപേക്ഷിച്ചുപോയ 27 വയസ്സുകാരിയായ മോഡൽ ഖുശ്ബു അഹിർവാർ മരിച്ചു. മകൾ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് ഇരയുടെ അമ്മ ലക്ഷ്മി അഹിർവാർ ആശുപത്രിക്ക് പുറത്ത് പൊട്ടിക്കരഞ്ഞു. ‘‘ശരീരത്തിൽ എല്ലായിടത്തും നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീർത്തിരിക്കുന്നു, സ്വകാര്യ ഭാഗങ്ങളിൽ ചതവുണ്ട്. എന്റെ മകളെ ക്രൂരമായി മർദ്ദിച്ചു കൊന്നു. അവളെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഞങ്ങൾക്ക് നീതി വേണം. അവളെ കൊന്നയാൾ ശിക്ഷിക്കപ്പെടണം’’ – ഇരയുടെ മാതാവ് ലക്ഷ്മി പറഞ്ഞു.
- Also Read പാക്കിസ്ഥാന് 19, ഇന്ത്യയ്ക്ക് 50; മോദിയുടെ മുഖത്തിനേറ്റ അടിയെന്ന് രഘുറാം രാജൻ, എവിടെ കൊട്ടിഘോഷിച്ച മോദി-ട്രംപ് ഫ്രണ്ട്ഷിപ്പ്?
കുടുംബം പറയുന്നതനുസരിച്ച് ഖുഷ്ബു, ഖാസിം എന്ന വ്യക്തിയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു. സംഭവത്തിനു മൂന്ന് ദിവസം മുൻപ്, ഖാസിം ഖുഷ്ബുവിന്റെ അമ്മയെ വിളിച്ചതായി റിപ്പോർട്ടുണ്ട്. ‘ഞാൻ ഇതര മതസ്ഥനാണ്, പക്ഷേ നിങ്ങളുടെ മകൾ എന്റെ കൂടെയുണ്ട്. വിഷമിക്കേണ്ട, ഞാൻ അവളെ ഉജ്ജയിനിലേക്ക് കൊണ്ടുപോവുകയാണ്’ എന്നായിരുന്നു ഖാസിം പറഞ്ഞത്. പിന്നീട്, ഖുഷ്ബു വിളിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. വിഷമിക്കേണ്ടെന്നും ഖാസിം ഒരു നല്ല ആളാണെന്നും താൻ അവനോടൊപ്പം ഉണ്ടെന്നും ആയിരുന്നു ഖുഷ്ബു പറഞ്ഞത്. കുടുംബം ഖുഷ്ബുവുമായി നടത്തിയ അവസാന സംഭാഷണമായിരുന്നു അത്.
- Also Read എണ്ണക്കച്ചവടം പാളി; പുട്ടിൻ ഇന്ത്യയിലേക്ക്, ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനും ഡീൽ?
ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള വളർന്നുവരുന്ന പ്രാദേശിക മോഡലായിരുന്നു ഖുഷ്ബു. ഗ്ലാമറസ് ചിത്രങ്ങളിലൂടെ തിളങ്ങിയ ഖുഷ്ബു പല ബ്രാൻഡുകൾക്കു വേണ്ടിയും അഭിനയിച്ചിട്ടുണ്ട്. പാർട് ടൈം ജോലി ചെയ്താണ് മോഡലിങ്ങും നടത്തിയിരുന്നത്. ഖുഷ്ബുവിന്റെ പരുക്കുകളുടെ സ്വഭാവത്തിൽ ആക്രമണത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും സാധ്യത സംശയിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ലൈംഗികാതിക്രമവും കൊലപാതകവും ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DiamondGirl30 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:
Madhya Pradesh Model\“s Demise: Model Khushboo Ahirwar\“s death in Bhopal is under investigation, with her live-in partner suspected. The model was found with injuries, leading to suspicions of assault and potential sexual abuse. |