തെരുവുവിളക്കുകൾ തകർന്നു, കാറുകൾ തെറിച്ചു പോയി; പതിയെ വന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറി

LHC0088 2025-11-11 01:51:19 views 1046
  

  

  

  



ന്യൂഡല്‍ഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

  • Also Read നടുങ്ങി ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം: കാറുകൾ പൊട്ടിത്തെറിച്ചു; 10 മരണം- വിഡിയോ   


ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.    ഡൽഹിയിൽ സ്ഫോടനം നടന്ന സ്ഥലം. ചിത്രം: രാഹുൽ ആർ പട്ടം/മനോരമ   ഡൽഹിയിൽ സ്ഫോടനം നടന്ന സ്ഥലം. ചിത്രം: രാഹുൽ ആർ പട്ടം/മനോരമ

സ്‌ഫോടനത്തിനു പിന്നാലെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേയ്ക്ക് തീ പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ഗ്ലാസുകളടക്കം തകര്‍ന്നിട്ടുണ്ട്. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെയും ദേശീയ സുരക്ഷാ ഗാര്‍ഡിന്റെയും (എന്‍എസ്ജി) സംഘങ്ങള്‍ സ്‌ഫോടന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ഫോണിൽ സംസാരിച്ചു.   തെരുവുവിളക്കുകൾ തകർന്നു, കാറുകൾ തെറിച്ചു പോയി; പതിയെ വന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറി
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Explosion: Delhi explosion rocks the nation\“s capital. A car explosion occurred, causing significant damage and prompting investigations by NIA and NSG. The incident is under scrutiny to determine the cause and potential involvement of explosive materials.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com