തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 93 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍ പട്ടികയില്‍ ഇല്ല. 70 സീറ്റുകളില്‍ സിപിഎം മത്സരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികള്‍ക്ക്. ഇതില്‍ സിപിഐ-17, ജനതാദള്‍ എസ്-2, കേരളാ കോണ്‍ഗ്രസ് എം-3, ആര്‍ജെഡി-3, ഐഎന്‍എല്‍-1, കോണ്‍ഗ്രസ് എസ്-1, എന്‍സിപി-1, കേരളാ കോണ്‍ഗ്രസ് ബി-1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്-1, ജെഎസ്എസ്-1 എന്നിങ്ങനെയാണ് സീറ്റുകള്‍. എട്ടു സീറ്റില്‍ പിന്നീട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. യുഡിഎഫും കോൺഗ്രസും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോര്‍പറേഷനില്‍ മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്.
- Also Read ബിജെപി ഹാട്രിക് തടയാൻ യുഡിഎഫ്, എൽഡിഎഫ് പ്രതീക്ഷ ചിറ്റൂർ മോഡലിൽ; ഈ നഗരസഭ മുന്നണികൾക്ക് ‘നിർണായകം’
കുന്നുകുഴിയിൽ ഐ.പി.ബിനുവും വഴുതക്കാട് രാഖി രവികുമാറും പേട്ടയിൽ എസ്.പി.ദീപക്കും മത്സരിക്കും. വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി.ശിവജി, വഞ്ചിയൂർ എരിയ സെക്രട്ടറിയും മുൻ മേയറുമായ കെ.ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു എന്നിവരും മത്സരരംഗത്തുണ്ട്. ഇവരിലാരെങ്കിലും മേയർ സ്ഥാനാർഥിയാകുമെന്നാണ് നിഗമനം. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി കെ.എസ്.ശബരീനാഥനെതിരെ കവടിയാറിൽ മുൻ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ.സുനിൽകുമാറാണ് മത്സരിക്കുന്നത്. ശാസ്തമംഗലത്ത് എൻഡിഎ സ്ഥാനാർഥിയായ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ സിപിഎമ്മിലെ അമൃത.ആർ മത്സരിക്കും. കൊടുങ്ങാന്നൂരില്‍ സിപിഎമ്മിന്റെ വി.സുകുമാരന്‍ നായരാണ് ബിജെപിയുടെ വി.വി.രാജേഷിന്റെ എതിരാളി.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ https://www.facebook.com/deepaksp.sp എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നും https://www.facebook.com/s.aryarajendran എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നും എടുത്തതാണ്.) English Summary:
LDF Announces Candidates for Thiruvananthapuram Corporation Election: Thiruvananthapuram Corporation election witnesses LDF announcing candidates for 93 seats, excluding current Mayor Arya Rajendran. 3 CPM area secretaries are contesting in Thiruvananthapuram Corporation. It is indicated that one of them will be a mayoral candidate. |