തിരുവനന്തപുരം∙ വീടിനടുത്തുള്ള റോഡിലെ കുഴികളെ ശപിച്ച് ഇന്നലെ രാത്രി കിടന്നുറങ്ങിയ പലരും രാവിലെ എണീറ്റപ്പോൾ ഞെട്ടി! റോഡുകൾ മുഖംമിനുക്കി ഭംഗിയായി കിടക്കുന്നു. ചിലയിടത്ത് റോഡ് ടാർ ചെയ്യാനുള്ള മെറ്റലും അനുബന്ധ സാധനങ്ങളും ഇറക്കിയിരിക്കുന്നു. ഇപ്പോൾ ശരിയാക്കിത്തരാം എന്ന സന്ദേശത്തോടെ...മാജിക്കല്ല ഇതിനു പിന്നിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ഏകദേശ ധാരണയുണ്ടായിരുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങൾ പരമാവധി ജോലികൾ ഇന്നലെയോടെ തീർത്തു. കാരണം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നാൽ നിയന്ത്രണങ്ങളും നിലവിൽവരും. ജനപ്രതിനിധികൾക്ക് ഇടപെടൽ നടത്താനാകില്ല. പെരുമാറ്റച്ചട്ടം കണ്ടു പേടിക്കാതെ ജോലികൾ തീർക്കാത്തവരുമുണ്ട്. അവരെ കാത്തിരിക്കുന്നത് ജനവിധി!
- Also Read ഇന്ത്യയ്ക്കെതിരെ പുതിയ ലോഞ്ച് പാഡ് ബംഗ്ലദേശ്?; ലഷ്കർ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിവരം, ജാഗ്രത
∙ എന്താണ് പെരുമാറ്റച്ചട്ടം? എപ്പോൾ നിലവിൽ വരും?
തിരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മറ്റുള്ളവരും പിൻതുടരേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇതു തയാറാക്കിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുവരുത്തും. തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ തുടരും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
- Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
∙ മെറ്റൽ ഇറക്കി റോഡ് ടാർ ചെയ്യുമോ മെംബറേ...
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
തിരഞ്ഞെടുപ്പ് സമയത്ത് ജനപ്രതിനിധികൾക്ക് സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയില്ല. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമാണ അനുമതി ലഭിച്ച പദ്ധതികളുടെ ജോലികൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ആരംഭിക്കരുത്. നിർമാണം ആരംഭിച്ച ജോലികൾ നിർത്തിവയ്ക്കേണ്ടതില്ല. എംപിമാരുടെയും എംഎൽഎമാരുടെയോ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പുതിയ പദ്ധതികൾക്ക് പണം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സാധിക്കില്ല. കേന്ദ്ര പദ്ധതികൾ അനുസരിച്ച് വീട് ലഭിച്ച് നിർമാണം ആരംഭിച്ചവർക്ക് സാമ്പത്തിക സഹായം നൽകാനാകും. പദ്ധതികളിൽ പുതിയ ഉപഭോക്താക്കളെ തിരഞ്ഞെടുക്കാനോ സാമ്പത്തിക സഹായം നൽകാനോ കഴിയില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം തൊഴിലുറപ്പ് പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കരുത്. പുതിയ പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്താൻ ജനപ്രതിനിധികൾക്ക് കഴിയില്ല. അടിയന്തര പദ്ധതികൾക്ക് കമ്മിഷന്റെ അനുമതി വേണം. പൂർത്തിയായ പദ്ധതികൾക്കു പണം നൽകുന്നതിൽ തടസ്സമില്ല. ഉദ്യോഗസ്ഥർക്ക് മാത്രമായി പദ്ധതികളുടെ ഉദ്ഘാടനം നടത്താം. മന്ത്രിക്കോ തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹിക്കോ തങ്ങളുടെ ഔദ്യോഗിക സന്ദർശനം തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താനാകില്ല.
സർക്കാർ വാഹനം പ്രചാരണത്തിന് ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ കഴിയില്ല. മാറ്റണമെങ്കിൽ കമ്മിഷന്റെ അനുമതി വേണം. തിരഞ്ഞെടുപ്പ് സമയത്ത് വാർഡിൽ സന്ദർശനം നടത്തുന്ന മന്ത്രിമാരെ ഉദ്യോഗസ്ഥർ സന്ദർശിക്കാൻ പാടില്ല. ജനപ്രതിനിധികൾ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മന്ത്രിമാരോ ജനപ്രതിനിധികളോ ഔദ്യോഗിക വാഹനം ഉപയോഗിക്കരുത്. English Summary:
Election code of conduct: Election code of conduct significantly impacts ongoing development activities. It restricts new project launches and fund allocations during the election period, ensuring fair play and preventing undue influence. This aims to maintain impartiality and uphold the democratic process. |