ബെംഗളൂരു∙ ആർഎസ്എസ് നയങ്ങളെയും നിലപാടുകളെയുമാണ് പിന്തുണയ്ക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികളെയല്ലെന്നും മോഹൻ ഭാഗവത്. ബിജെപിക്കു പകരം കോൺഗ്രസാണ് രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നതെങ്കിൽ ആർഎസ്എസ് പ്രവർത്തകരുടെ വോട്ട് കോൺഗ്രസിനു ലഭിക്കുമായിരുന്നെന്നും അദ്ദേഹം ബെംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.
Also Read ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശാസ്തമംഗലത്ത് മത്സരിക്കും
‘‘ഞങ്ങൾ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നുമില്ല. രാഷ്ട്രീയം വിഭജിക്കലിന്റേതാണ്. സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്. രാഷ്ട്രീയത്തെയല്ല, നയങ്ങളെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്. ഉദാഹരണത്തിന്, രാമക്ഷേത്രം വേണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. ബിജെപിയാണ് അതിനൊപ്പം നിന്നത്. രാമക്ഷേത്രം എന്ന ആശയത്തെ കോൺഗ്രസാണ് പിന്തുണച്ചിരുന്നതെങ്കിൽ സ്വയംസേവകരുടെ വോട്ട് കോൺഗ്രസിന് ലഭിച്ചേനെ’’ –അദ്ദേഹം പറഞ്ഞു.
Also Read പാഡിന്റെ ചിത്രം അയച്ചുതരാൻ പറഞ്ഞ രാജ്യത്ത് കർണാടക കാണിച്ച ധൈര്യം: വിപ്ലവമാകുമോ ആർത്തവ അവധി അതോ ‘എക്സ്ക്യൂസോ?’
‘‘ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് സംഘപരിവാറിന് പ്രത്യേക അടുപ്പമില്ല. അങ്ങനെയൊരു സംഘ് പാർട്ടി ഇല്ല. എല്ലാം ഭാരതത്തിലെ പാർട്ടികളായതിനാൽ എല്ലാ പാർട്ടികളും ഞങ്ങളുടേതാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുകളുണ്ട്. ഈ രാജ്യം ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന ധാരണയുണ്ട്. ആ ദിശയിലേക്ക് രാജ്യത്തെ നയിക്കാൻ കഴിവുള്ളവരെ ഞങ്ങൾ പിന്തുണയ്ക്കും’’ –മോഹൻ ഭാഗവത് പറഞ്ഞു.
എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
English Summary:
RSS Supports Policies, Not Parties: RSS supports policies, not political parties. The RSS would have supported Congress if they had supported the Ram Temple, as their focus is on unifying the nation, not dividing it through politics. The RSS supports those who can lead the country in the right direction.