കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള അന്തരിച്ചു

cy520520 2025-11-9 19:51:03 views 1257
  



തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള (67) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് താമസം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംസ്കാരം. കേരള സർവകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സർവകലാശാല വൈസ് ചാൻസലറായി 2018ൽ നിയമിക്കുന്നത്.

  • Also Read വന്ദേഭാരത് ട്രെയിനിൽ ആർഎസ്എസ് ഗണഗീതം പാടി വിദ്യാർഥികൾ; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി   


കേരള സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം 1982 മുതൽ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ ഫിസിക്സ് വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2001ൽ കേരള സർവകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വകുപ്പിൽ റീഡറായി ചേർന്നു. 2005ന് പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. ജർമനിയിലെ സർവകലാശാലയിൽ വിസിറ്റിങ് പ്രഫസറായിരുന്നു. റിട്ട. അഡിഷനൽ സെക്രട്ടറി എസ്.ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: എം.അരുൺകുമാർ, എം.ആനന്ദ്കുമാർ. English Summary:
Former Kerala University VC VP Mahadevan Pillai Passes Away: He died in a private hospital in Kochi, and the funeral will be held in Thiruvananthapuram on Tuesday.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com