തിരുവനന്തപുരം∙ കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം. റഷ്യന്‍ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പൗളിന. ഇന്ന് വൈകീട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതു കാലിൽ കടിക്കുകയായിരുന്നു.
- Also Read പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം: സുപ്രീം കോടതി
തുടർന്ന് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി. കൂടുതല്‍ ചികിത്സയ്ക്കായി ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. റഷ്യൻ വനിതയെ കൂടാതെ മറ്റു മൂന്നുപേരെയും ഈ നായ അക്രമിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. English Summary:
Stray Dog attack: A Russian tourist, Paulina, was attacked by a stray dog on Kovalam Beach, sustaining a bite to her leg. She received first aid at Vizhinjam Primary Health Centre. |