ഇന്ത്യ–പാക്ക് സംഘർഷം ‘പാഠം പഠിപ്പിച്ചു’; സൈന്യത്തെ ശക്തിപ്പെടുത്താൻ പാക്കിസ്ഥാൻ, അസിം മുനീർ ഇനി സിഡിഎഫ്?

deltin33 2025-11-8 22:20:59 views 689
  



ഇസ്‌ലാമാബാദ്∙ ഇന്ത്യയുമായുള്ള സംഘർഷങ്ങൾക്ക് പിന്നാലെ സൈനിക കമാൻഡിന്റെ ഭരണഘടനാ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കവുമായി പാക്കിസ്ഥാൻ. ഭരണഘടനയിലെ 243ാം അനുച്ഛേദം ഭേദഗതി ചെയ്യാനുള്ള ബിൽ പാക്കിസ്ഥാൻ പാർലമെന്റിൽ അവതരിപ്പിച്ചു. പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനും സിവിലിയൻ-സൈനിക ഏകോപനം കർശനമാക്കുന്നതിനുമുള്ള നടപടിയും കര–വ്യോമ–നാവിക മേധാവികളുടെ നിയമനവുമായി ബന്ധപ്പെട്ട പരിഷ്കരണവും ലക്ഷ്യമിട്ടുള്ള 27-ാമത് ഭരണഘടനാ ഭേദഗതി ബില്ലാണ് ശനിയാഴ്ച പാക്ക് നിയമമന്ത്രി അസം നസീർ തരാർ അവതരിപ്പിച്ചത്.  

  • Also Read മോഷ്ടിക്കാൻ മുളകുപൊടി എറിഞ്ഞു, പണി പാളി; യുവതിയെ കീഴടക്കി കടയുടമ, 25 സെക്കൻഡിനിടെ 20 അടി! - വിഡിയോ   


ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ നിന്നുള്ള ‘പാഠങ്ങൾ’ ഉൾക്കൊണ്ടാണ് ഭരണഘടനാ ഭേദഗതി എന്ന് ബിൽ അവതരണത്തിനിടെ തരാർ പറഞ്ഞു. ‘‘സമീപകാല പാക്കിസ്ഥാൻ-ഇന്ത്യ സംഘർഷങ്ങൾ നമ്മെ നിരവധി പാഠങ്ങൾ പഠിപ്പിച്ചു. യുദ്ധത്തിന്റെ സ്വഭാവവും തന്ത്രവും പൂർണമായും മാറിയിരിക്കുന്നു. നിയമന നടപടിക്രമങ്ങളും ചില തസ്തികകളും മുമ്പ് സൈനിക നിയമത്തിലായിരുന്നു. പക്ഷേ 1973 ലെ ഭരണഘടനയിൽ അവ പരാമർശിച്ചിരുന്നില്ല’’ – തരാർ ബിൽ അവതരണവേളയിൽ പറഞ്ഞു. ഭേദഗതിയിലൂടെ പാക്കിസ്ഥാൻ സർക്കാരിനേക്കാൾ കൂടുതൽ അധികാരം സൈന്യത്തിന് കൈവരുമെന്നാണ് വിമർശനം.

  • Also Read ‘നാടെങ്ങും മെഡിക്കൽ കോളജ് തുടങ്ങിയിട്ടു കാര്യമില്ല; പ്രാകൃതമായ ചികിത്സാ നിലവാരം’: രൂക്ഷമായി വിമർശിച്ച് ഡോ.ഹാരിസ്   


ഇന്ത്യ – പാക്ക് വെടിനിർത്തലിനു പിന്നാലെ പാക്ക് സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. ഭരണഘടനാ ഭേദഗതി നടപ്പാകുന്നതോടെ ഫീൽഡ് മാർഷലായ അസിം മുനീറിന്റെ അധികാരം ഗണ്യമായി ശക്തിപ്പെടുമെന്നാണ് സൂചന. ഭേദഗതിയിൽ പറയുന്ന ‘കമാൻഡർ ഓഫ് ഡിഫൻസ് ഫോഴ്‌സ്’ (സിഡിഎഫ്) രൂപീകരണത്തിലൂടെ കര-നാവിക-വ്യോമസേന എന്നിവയുടെ മേൽനോട്ടത്തിനായി ഒരു പുതിയ കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്നും അസിം മുനീർ ഇതിന്റെ തലപ്പത്ത് എത്തുമെന്നുമാണ് സൂചന. നിലവിലുള്ള സർക്കാർ സംവിധാനങ്ങൾക്ക് മുകളിലാകും ഇതോടെ അസിം മുനീറിന്റെ അധികാര സ്ഥാനം. പിരിച്ചുവിടൽ, തരംതാഴ്ത്തൽ തുടങ്ങിയ നടപടികളിൽ നിന്നും അസിം മുനീറിന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഭരണഘടനാ ഭേഗതിയെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യത്തിന്റെ സുപ്രീം കമാൻഡന്റ് പദവി പ്രസിഡന്റിൽ നിന്നും പുതിയതായി രൂപീകരിക്കുന്ന സിഡിഎഫിലേക്ക് മാറ്റാനും ഭേദഗതിയിൽ ശുപാർശ ചെയ്യുന്നു.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pakistan constitutional amendment: Pakistan moves to amend Article 243, strengthening military command and centralizing power under Field Marshal Asim Munir following India conflicts.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

Previous threads: tornado casino Next threads: fishing diagram
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
388010

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com