ന്യൂഡൽഹി∙ യുക്രെയ്നെതിരെ യുദ്ധം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ ഭാഗമായി 44 ഇന്ത്യക്കാർ പ്രവർത്തിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. ഇവരുടെ മോചനത്തിനായി റഷ്യൻ അധികൃതരുമായി സംസാരിച്ചതായും, ഈ റിക്രൂട്ടിങ് രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. റഷ്യൻ അധികൃതരുമായും റഷ്യയിലുള്ള ഇന്ത്യക്കാരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
- Also Read പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നിറങ്ങി; ഇന്ത്യൻ വിദ്യാർഥി റഷ്യയിലെ അണക്കെട്ടിൽ മരിച്ച നിലയിൽ, ദുരൂഹത
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റഷ്യയിലുള്ളവരുമായി കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. നിർബന്ധിച്ചാണ് പലരെയും സൈനിക സേവനത്തിന് അയയ്ക്കുന്നത്. സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കുടുംബങ്ങൾക്ക് ആവശ്യപ്പെടുന്നു.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
റഷ്യൻ സൈന്യത്തിൽ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, റഷ്യൻ അധികൃതരുമായി ചർച്ചകൾ നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നൽകി. റഷ്യൻ സൈന്യത്തിന്റെ ഭാഗമാകാനുള്ള വാഗ്ദാനങ്ങൾ സ്വീകരിക്കുന്നത് ജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
Ministry of External Affairs Addresses Concerns Over Indians in Russian Army: The MEA is working to secure their release and has urged Russian authorities to stop the recruitment of Indians. The ministry is in contact with Russian officials and the families of the involved individuals. |