തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയിരുന്നെന്ന് തിരുവനന്തപും മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍. പരിശോധനയ്ക്ക് എത്തുന്ന ഡോക്ടര്‍മാര്‍ എല്ലാ രോഗികളോടും രോഗവിവരങ്ങള്‍ വിശദീകരിക്കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
- Also Read പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം: സുപ്രീം കോടതി
നവംബര്‍ ഒന്നിന് നെഞ്ചുവേദനയുമായാണ് രോഗി കാഷ്വാലിറ്റിയില്‍ വന്നത്. തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗത്തില്‍ പരിശോധിച്ച് ഹൃദയാഘാതം ആണെന്നു സ്ഥിരീകരിച്ചു. തലേന്നാണ് രോഗിക്കു വേദന തുടങ്ങിയത്. 24 മണിക്കൂറിനു ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. ഹൃദയാഘാതത്തിനു രണ്ടു ചികിത്സയാണു കൊടുക്കുന്നത്. ഹൃദയധമനികളിലുള്ള തടസ്സം അലിയിക്കുന്നതിനുള്ള ലൈറ്റിക് തെറപ്പിയും പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയും. ബലൂണ്‍ കടത്തി തടസം മാറ്റി അവിടെ സ്‌റ്റെന്റ് നിക്ഷേപിക്കുക. നെഞ്ചുവേദന വന്ന് 12 മണിക്കൂറിനുള്ളില്‍ രോഗി എത്തിയാലാണ് ലൈറ്റിക് തെറപ്പി ചെയ്യുക. 24 മണിക്കൂറിനകം വന്നാലാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റ് നടത്തുക. ഈ രോഗി 24 മണിക്കൂറിനു ശേഷം വന്നതു കൊണ്ട് ഈ രണ്ടു ചികിത്സാമാര്‍ഗങ്ങളും അനുയോജ്യമല്ലെന്ന് തീരുമാനിക്കുകയായിരുന്നു.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
തുടര്‍ന്ന് മറ്റു മരുന്നുകള്‍ നല്‍കുകയും ചെയ്തു. രോഗിയെ കാര്‍ഡിയോളജി വിഭാഗത്തിലേക്കു മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടു വരികയും ചെയ്തിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമായി അഞ്ചാം തീയതി ഹൃദയത്തിനു വീണ്ടും തകരാര്‍ സംഭവിക്കുകയും വെന്റിലേറ്ററില്‍ ആക്കുകയും ചെയ്തു. പിന്നീട് രോഗി മരിച്ചു. ഹൃദയാഘാതത്തിന് എന്തു ചികിത്സ കൊടുത്താലും 10 മുതല്‍ 20 ശതമാനം വരെ രോഗികള്‍ മരിക്കും. ഇവിടെ ലഭ്യമായ എല്ലാ ചികിത്സയും രോഗിക്കു നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
ഗുരുതരാവസ്ഥയിലാണ് മിക്ക രോഗികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. കിടക്കകള്‍ ഒഴിയുന്ന മുറയ്ക്ക് കിടക്ക നല്‍കുകയാണ് ചെയ്യുന്നത്. കിടക്കയില്‍ കിടക്കുന്ന രോഗിയെ താഴെ കിടത്തിയിട്ട് മറ്റൊരാള്‍ക്കു നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ആശുപത്രിയുടെ അനാസ്ഥ മൂലമാണ് വേണു മരിച്ചതെന്നു കാട്ടി കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും ചികിത്സ നല്‍കുന്നില്ലെന്ന് വേണു സുഹൃത്തിനു ശബ്ദസന്ദേശം അയച്ചിരുന്നു. ഇതു കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ വേണു മരിക്കുകയും ചെയ്തു. English Summary:
Heart attack treatment protocols: The medical team clarified that the patient, who arrived late, received appropriate care despite the unfortunate outcome. Available treatments were administered, but a percentage of patients still succumb to heart attacks regardless of intervention. |