ന്യൂഡൽഹി ∙കേരളത്തിൽ നിന്നുള്ള കനൽ ജെഎൻയുവിൽ ആളിപ്പടർന്ന് കേന്ദ്ര പാനലിലേക്കു വിജയിച്ചപ്പോൾ മലയാളികൾക്കും അഭിമാനം: ദിസ് കോമ്രേഡ് ഈസ് അവർ കോമ്രേഡ് !! വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 3101 വോട്ടുകൾ നേടിയാണു ഗോപിക വിജയിച്ചു കയറിയത്, ഒപ്പം ജയിച്ചവരെക്കാൾ ആയിരത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ.
- Also Read 20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കും, 50 പേർക്ക് ഒരു പൊലീസുകാരൻ; പൊതു മാനദണ്ഡവുമായി തമിഴ്നാട്
2023–24 കാലയളവിൽ ജെഎൻയു വിദ്യാർഥി യൂണിയനിൽ കൗൺസിലറായിരുന്നു ഗോപിക. ഡൽഹി യൂണിവേഴ്സിറ്റിയിലെ മിറാൻഡ ഹൗസ് കോളജിൽ ഡിഗ്രി പഠനത്തിനുശേഷം 2022ൽ എംഎ സോഷ്യോളജി വിദ്യാർഥിയായാണു ജെഎൻയുവിൽ എത്തിയത്. അന്നുമുതൽ ഇടതുപക്ഷത്തിനൊപ്പം ശക്തമായി പ്രവർത്തിച്ച് രണ്ടാം വർഷത്തിൽ എസ്എഫ്ഐയുടെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് കൗൺസിലർ സ്ഥാനാർഥിയായി വിജയിച്ചു. പിന്നീട് ക്യാംപസിലെ വിദ്യാർഥി അവകാശങ്ങൾക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചു.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
മുടങ്ങിയ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചു നടന്ന സമരങ്ങളുടെ മുൻനിരയിൽ ഗോപികയുമുണ്ടായിരുന്നു. സ്വർണമെഡലോടെയാണ് എംഎ സോഷ്യോളജി വിജയിച്ചത്. സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസിൽ പിഎച്ച്ഡിക്ക് ചേർന്നതോടെ സമരവീര്യം വർധിച്ചു. ഇതിനിടെ നിരാഹാര സമരത്തിലും പങ്കെടുത്തു. മികച്ച ചിത്രകാരി കൂടിയാണ്. ഇടതുപക്ഷത്തിനു വേണ്ടിയുള്ള ചിത്രങ്ങളുടെയും മറ്റ് കലാസൃഷ്ടികളുടെയും നേതൃത്വവുമുണ്ട്. യങ് സോഷ്യലിസ്റ്റ് ആർട്ടിസ്റ്റ് (വൈഎസ്എ) സംഘടനയുടെ നേതൃനിരയിലുമുണ്ട്.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
ഇരട്ട സഹോദരി കെ.ദേവിക ബാബുവും ചിത്രകാരിയും ഇടതുപ്രവർത്തകയുമാണ്. ഡൽഹി ഹൻസ്‍രാജ് കോളജിൽ പഠിച്ച ദേവിക ഇപ്പോൾ പുണെ ഐസറിൽ ഗവേഷകയാണ്. അച്ഛൻ കെ.ജി.ബാബു ബഹ്റൈനിൽ ജോലി ചെയ്യുന്നു. അമ്മ ജുമ ബാബു അധ്യാപികയാണ്. വർഗീയ ശക്തികളുമായി നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പിലെന്ന് ഗോപിക ബാബു പറഞ്ഞു. എബിവിപിയുടെ ആശയങ്ങളെ വിദ്യാർഥികൾ തോൽപിച്ചു. പത്ത് വർഷത്തിനിടെ സർവകലാശാലയ്ക്കുള്ള ഫണ്ട് വലിയതോതിൽ വെട്ടിക്കുറച്ചു. കേന്ദ്രസർക്കാരും യുജിസിയും ഡൽഹി സർക്കാരും കടുത്ത അവഗണനയാണു തുടരുന്നത്. കോർപറേറ്റ്‌വൽക്കരണ-വർഗീയ അജൻഡകൾക്കെതിരെ ശക്തമായ പോരാട്ടം വിദ്യാർഥി യൂണിയൻ തുടരുമെന്നും ഗോപിക പറഞ്ഞു. English Summary:
JNU Vice President election: Gopika JNU Vice President victory brings immense pride to Malayalees, securing her position with over a thousand votes margin and vowing to fight corporatization and communal agendas. An active SFI leader and gold medalist, she has a strong record of advocating for student rights and leading protests. |