ബെയ്റൂട്ട്∙ തെക്കൻ ലബനനിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകിയശേഷം മൂന്നു നഗരങ്ങളിൽ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. ഇസ്രയേലുമായി ചർച്ചകൾക്കു ശ്രമിക്കരുതെന്നു ലബനൻ സർക്കാരിനോട് ഹിസ്ബുല്ല ആവശ്യപ്പെട്ടു മണിക്കൂറുകൾക്കകമാണ് വ്യോമാക്രമണം. ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. ആക്രമണങ്ങളെ ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ വിമർശിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
- Also Read ഏഴല്ല 8 വിമാനം വെടിവച്ചിട്ടു; മുന്നറിയിപ്പു നൽകി, സമാധാനത്തിലെത്തി എന്ന് പിറ്റേന്ന് ഇന്ത്യയും പാക്കിസ്‌ഥാനും അറിയിച്ചു: ട്രംപ്
ഒരു വർഷം മുൻപുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലും ഹിസ്ബുല്ലയും വീണ്ടും ഏറ്റുമുട്ടുന്നത്. തെക്കൻ ലെബനനിലെ തയർ ജില്ലയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ നടത്തിയ മറ്റൊരു ആക്രമണമുണ്ടായത്. ഹിസ്ബുല്ലയുടെ നിർമ്മാണ യൂണിറ്റിലെ അംഗങ്ങളെ ആക്രമിച്ചതായും തങ്ങളുടെ രാജ്യത്തിനു നേരെയുള്ള ഏത് ഭീഷണിയും നീക്കം ചെയ്യുന്നതിനായി ആക്രമണം തുടരുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതിനിടെ ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇസ്രയേലി യുദ്ധവിമാനം താഴ്ന്നുപറന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. English Summary:
Lebanon Attack: Israel Escalates Attacks in Lebanon, Targets Hezbollah Military Centers |