തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജയചന്ദ്രന്‍. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകളാണ് നല്‍കിയിരുന്നതെന്നും രോഗി ഏതു സാഹചര്യത്തിലാണ് ആശുപത്രിക്കെതിരെ ശബ്ദസന്ദേശം ഇട്ടതെന്ന് അറിയില്ലെന്നും സൂപ്രണ്ട് പറഞ്ഞു. വെള്ളിയാഴ്ച കൊല്ലത്തുനിന്ന് ഹൃദ്രോഗത്തിനു ചികിത്സ തേടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ വേണു എന്ന രോഗിയാണ് ഇന്നലെ രാത്രി മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നും തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആശുപത്രി അധികൃതര്‍ ആണെന്നും സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തില്‍ വേണു പറഞ്ഞിരുന്നു.
Also Read ‘ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര’: വേണുവിന്റെ മരണത്തിൽ ദേശീയപാത ഉപരോധിച്ച് യുഡിഎഫ്
മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ജയചന്ദ്രന്‍ പറയുന്നു. ‘‘ബന്ധപ്പെട്ട വിഭാഗങ്ങളില്‍ അന്വേഷിച്ചു. ഒന്നാം തീയതിയാണ് വേണു ആശുപത്രിയില്‍ എത്തിയത്. 24 മണിക്കൂറായി രോഗിക്ക് നെഞ്ചുവേദനയുണ്ടായിരുന്നു. മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നു. ചെസ്റ്റ് പെയിന്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കണ്ട ശേഷം മെഡിസിന്‍ വിഭാഗത്തിലാണ് അഡ്മിറ്റ് ചെയ്തത്. ആന്‍ജിയോഗ്രാം ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നു. ക്രിയാറ്റിന്റെ അളവ് കൂടുതലായിരുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകളും മരുന്നുകളുമാണ് നല്‍കിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് രോഗിക്ക് ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഐസിയുവിലേക്കു മാറ്റുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തു.
Also Read ലോകത്തെ വിരട്ടിയ ട്രംപിന് സ്വന്തം തട്ടകത്തിൽ ‘തട്ട്’: സുഭാഷ് ചന്ദ്രബോസിന്റെ അവസ്ഥയാകുമോ ന്യൂയോർക്ക് മേയർക്ക്?
രാത്രിയാണ് മരണം സംഭവിച്ചത്. ഏതു സാഹചര്യത്തിലാണ് രോഗി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ശബ്ദസന്ദേശം അയച്ചതെന്ന് അറിയില്ല. വിവരം ശ്രദ്ധയില്‍പെട്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടുമായിരുന്നു. ബന്ധുക്കള്‍ ആരും പരാതി നല്‍കിയിട്ടില്ല’’ – ഡോ. ജയചന്ദ്രൻ പറഞ്ഞു.
വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
Medical Negligence: Medical Negligence claims are being investigated following a patient\“s death at a Thiruvananthapuram Medical College. The hospital superintendent denies any treatment failure and states that the patient received appropriate care according to cardiology department guidelines. The investigation aims to clarify the circumstances surrounding the patient\“s audio message alleging negligence.