കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് ബിജെപിയിലേക്കു വരാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും തങ്ങൾക്ക് താൽപര്യമില്ലായിരുന്നുവെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി. എം.വി.ഗോവിന്ദനെയും പി.ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ജയരാജന്റെ ആത്മകഥയെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.
Also Read റോഡിനായി അവകാശവാദം; ഉദ്ഘാടനത്തിനു മുൻപ് പ്രതിഷേധിച്ച് സിപിഎം, വേദി വിട്ട് കെപിസിസി പ്രസിഡന്റ്
ജയരാജനു ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ആ ആഗ്രഹം നടക്കില്ലെന്നാണ് പറയാനുള്ളത്. എല്ലാ ആളുകളേയും ബിജെപിയിൽ എടുക്കാൻ പറ്റില്ല. ബിജെപിയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് പ്രകാശ് ജാവഡേക്കറെ ജയരാജൻ കണ്ടത്. ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തതാണ്. ജയരാജൻ വേണ്ട എന്നായിരുന്നു ഞങ്ങളുടെ വികാരമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രകാശനം ചെയ്തിരുന്നു. പുസ്തകം എല്ലാവരും വായിക്കട്ടെയെന്നും കൂടുതൽ എന്തെങ്കിലും വ്യക്തമാക്കാനുണ്ടെങ്കിൽ അതിനായി മറ്റൊരു വിശദീകരണ പരിപാടി സംഘടിപ്പിക്കാമെന്നും ജയരാജൻ പ്രതികരിച്ചു.
(Disclaimer: വാർത്തയുടെ കൂടെയുള്ള എ.പി.അബ്ദുള്ളക്കുട്ടിയുടെ ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം abdullakuttyofficial എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
Abdullakutty Claims E.P. Jayarajan Wanted to Join BJP: E.P. Jayarajan\“s alleged interest in joining BJP has surfaced in Kerala politics. According to AP Abdullakutty, Jayarajan met Prakash Javadekar with this intention, but BJP was not interested in admitting him.