കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് ബിജെപിയിലേക്കു വരാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും തങ്ങൾക്ക് താൽപര്യമില്ലായിരുന്നുവെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി. എം.വി.ഗോവിന്ദനെയും പി.ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ജയരാജന്റെ ആത്മകഥയെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.  
  
 -  Also Read  റോഡിനായി അവകാശവാദം; ഉദ്ഘാടനത്തിനു മുൻപ് പ്രതിഷേധിച്ച് സിപിഎം, വേദി വിട്ട് കെപിസിസി പ്രസിഡന്റ്   
 
    
 
ജയരാജനു ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ആ ആഗ്രഹം നടക്കില്ലെന്നാണ് പറയാനുള്ളത്. എല്ലാ ആളുകളേയും ബിജെപിയിൽ എടുക്കാൻ പറ്റില്ല. ബിജെപിയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് പ്രകാശ് ജാവഡേക്കറെ ജയരാജൻ കണ്ടത്. ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തതാണ്. ജയരാജൻ വേണ്ട എന്നായിരുന്നു ഞങ്ങളുടെ വികാരമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.  
  
 -  Also Read   അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   
 
    
 
ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രകാശനം ചെയ്തിരുന്നു. പുസ്തകം എല്ലാവരും വായിക്കട്ടെയെന്നും കൂടുതൽ എന്തെങ്കിലും വ്യക്തമാക്കാനുണ്ടെങ്കിൽ അതിനായി മറ്റൊരു വിശദീകരണ പരിപാടി സംഘടിപ്പിക്കാമെന്നും ജയരാജൻ പ്രതികരിച്ചു. 
 (Disclaimer: വാർത്തയുടെ കൂടെയുള്ള എ.പി.അബ്ദുള്ളക്കുട്ടിയുടെ ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം abdullakuttyofficial എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)  
         
  
 -    എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?  
 
        
  -    ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...  
 
        
  -    ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?  
 
        
   MORE PREMIUM STORIES  
 English Summary:  
Abdullakutty Claims E.P. Jayarajan Wanted to Join BJP: E.P. Jayarajan\“s alleged interest in joining BJP has surfaced in Kerala politics. According to AP Abdullakutty, Jayarajan met Prakash Javadekar with this intention, but BJP was not interested in admitting him. |