കാസർകോട് ∙ കുമ്പളയിൽ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രധാന അധ്യാപകൻ പിടിയിൽ. കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് പിടിയിലായത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു എയ്‌ഡഡ് സ്കൂളിലെ പ്രധാന അധ്യാപകനാണ് സുധീർ.
- Also Read ഭാര്യയെ ഉപേക്ഷിച്ച് കല്യാണം കഴിക്കണമെന്ന് സമ്മർദം, തർക്കം; നാൽപ്പതുവയസ്സുകാരിയെ കാമുകൻ കുത്തി കൊലപ്പെടുത്തി
കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു. ഗൃഹപ്രവേശന ചടങ്ങിനെത്തിയപ്പോൾ ഇവിടെ നിന്ന് കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. English Summary:
Kasargod teacher arrest over molestation allegations. A school headmaster has been arrested in Kumbala, Kasargod, following a complaint of attempted molestation of an 11-year-old girl. The accused, Sudheer, allegedly attempted to abuse the girl during a housewarming ceremony. |