ജയ്പുർ∙ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം. 10പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് വന്ന ട്രക്ക് 300 മീറ്ററോളം നിയന്ത്രണം വിട്ട് സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് കാൽനടക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
- Also Read ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി, യാത്രക്കാരുടെ ശരീരത്തിലേക്ക് ചരൽ തെറിച്ചു; 20 മരണം
Jaipur tragedy: A speeding dumper lost control in Harmada’s Loha Mandi area after brake failure, crushing several vehicles. Ten killed, 30 injured in the horrific accident. #JaipurAccident #Rajasthan #BreakingNews #RoadSafety pic.twitter.com/yE5pZr8jQc— Mukund Shahi (@Mukundshahi73) November 3, 2025
മൃതദേഹങ്ങൾ റോഡിൽ ചിതറികിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ സംഭവത്തിൽ നടുക്കം േരഖപ്പെടുത്തി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശിച്ചു. മന്ത്രിമാർ അപകട സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷംരൂപ ധനസഹായവും പ്രഖ്യാപിച്ചു.
- Also Read ദേശീയപാത: കുഴിയിൽ വീണ് കെഎസ്ആർടിസി ബസിന്റെ യാത്ര മുടങ്ങി
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Mukundshahi73 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
- അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
English Summary:
Tragic Truck Accident in Jaipur Claims several Lives: A fatal truck accident in Jaipur has claimed 13 lives and injured 10 others. The out-of-control truck collided with multiple vehicles and pedestrians, prompting a response from authorities and financial assistance for the victims\“ families. |