തിരുവനന്തപുരം ∙ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ആറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജിയുടേയും ആശയുടേയും മകൻ ആഷ്‍വിൻ ഷാജി (15) ആണ് മരിച്ചത്. കാട്ടാക്കട പ്ലാവൂർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
- Also Read യുവാവിനെ വെടിവച്ച് കൊന്നു, വാഹനത്തിന് തീയിട്ടു; കാനഡയിൽ ഇന്ത്യക്കാരന് 25 വർഷം തടവ്, കേസിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമൻ
നെയ്യാറിലെ ചായ്ക്കുളം മൂഴിക്കൽ കടവിൽ ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെയാണ് അപകടം. ആറ്റിലെ ആഴം കൂടിയ ഭാഗമാണ് മൂഴിക്കൽ കടവ്. വിവരം അറിഞ്ഞ ഉടനെ പ്രദേശവാസികൾ, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. സഹോദരി ആഷ്മിൻ ഷാജി. English Summary:
Student Dies After Drowning Incident in Trivandrum: The 15-year-old boy fell into the river while trying to retrieve the ball and unfortunately passed away during the incident. |