തിരുവനന്തപുരം∙ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
- Also Read അതിദാരിദ്ര്യമുക്തമായി നവകേരളത്തിലേക്ക്
രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നടത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 4നാണ് പ്രഖ്യാപനം. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ തുടക്കത്തിൽ തന്നെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്.
- Also Read കേരളം ഇനി അതിദാരിദ്ര്യമുക്തം: പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി; ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു
English Summary:
Extreme Poverty Eradication Event: Mammootty will be the chief guest as Kamal Haasan and Mohanlal were unable to attend due to prior commitments. |
|