കോഴിക്കോട്∙ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
Also Read കാപ്പ കേസിൽ ജയിലിൽ; യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി തടവുകാരന്‍, ആവശ്യം ലഹരി, ഫോൺ പിടിച്ചെടുത്തു
കൂടെയുണ്ടായിരുന്നവർ മതിലിന്റെ ഭാഗങ്ങൾ മാറ്റി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയർഫോഴ്സ് എത്തിയാണ് ഉദയ്‌യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതിൽ ഉയർത്തിയത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് നിസാര പരുക്കേറ്റു.
Also Read ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ കന്റീൻ ജീവനക്കാരൻ പിടിയിൽ; സ്വകാര്യ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി
‘‘പുതിയ മതിൽ നിർമിക്കുന്നതിനിടെ മണ്ണ് താഴ്ന്നാണ് പഴയ മതിലിടിഞ്ഞത്. ഉദയ് മാഞ്ചിയുടെ തല അവശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങി. മലയാളി ഉൾപ്പെടെ മൂന്നു ജോലിക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ശ്രമിച്ചെങ്കിലും മതിൽ ഉയർത്താൻ കഴിഞ്ഞില്ല’’–ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
English Summary:
Migrant Worker Died: Wall Collapse Claims Life of Migrant Worker in Kozhikode. The accident occurred during construction work in Kakkodi.