ജറുസലം∙ ഗാസ യുദ്ധത്തിനിടെ അറസ്റ്റ് ചെയ്ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ ഉപദ്രവിക്കുന്ന വിഡിയോ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവ് അഡ്വക്കറ്റ് ജനറൽ യിഫാറ്റ് തോമർ യെരുഷൽമി രാജിവച്ചു. വിഡിയോ ചോർന്നതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രാജി. വിഡിയോ ചോർത്തുന്നതിന് 2024 ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നതായി തോമർ യെരുഷൽമി പറഞ്ഞു.
- Also Read ‘സ്വർണപ്പാളി ചെമ്പുപാളിയാക്കി, കവർച്ച നടത്താൻ പോറ്റിക്ക് അവസരമൊരുക്കി’: മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറസ്റ്റിൽ
വിഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ അഞ്ച് സൈനികർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ രണ്ടു സൈനിക കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറി.
- Also Read കീലേരി ഛത്രേയെ കണ്ടു, ചിറക്കരയിൽ കളരി വന്നു; ഹിറ്റ്ലർ പറഞ്ഞ മലക്കപ്പിശാചും ഇവിടെ നിന്ന്; അന്ന് സിംഹവും ഗൊറില്ലയും വരെ; ഇന്ന് നായ്ക്കൾ മാത്രം!
വിഡിയോ ചോർച്ചയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും തോമർ യെരുഷൽമിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. നിയമ വകുപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടതെന്ന് തോമർ യെരുഷൽമി ന്യായീകരിച്ചു. സൈനികരുടെ തെറ്റായ നടപടികളുടെ പേരിൽ തന്റെ വകുപ്പ് അപവാദ പ്രചാരണങ്ങൾക്ക് വിധേയമായെന്നും അവർ പറഞ്ഞു. സർക്കാർ പ്രതിനിധികൾ യെരുഷൽമിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ഇസ്രയേൽ സൈനികർക്കെതിരെ കുറ്റങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആരും സൈന്യത്തിന്റെ ഭാഗമാകാൻ യോഗ്യരല്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
2023 ഒക്ടോബർ 7നാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയത്. ഇതേതുടർന്ന്, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 65,000ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് തടവിലാക്കിയ ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി 1,700 പാലസ്തീന്‍ തടവുകാരെ വിട്ടയച്ചിരുന്നു. ക്രൂരമർദനം ഏൽക്കേണ്ടി വന്നതായി ഇവരിൽ ചിലർ വെളിപ്പെടുത്തി. English Summary:
Yifat Tomer Yerushalmi resigned : Yifat Tomer Yerushalmi resigned amidst a video leak showing abuse of Palestinian prisoners by Israeli soldiers. The resignation occurred during an investigation into the video leak, leading to criticisms and defense of her department\“s actions. |