മംഗളൂരു ∙ സ്വകാര്യ നഴ്സിങ് കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ ഉത്തർപ്രദേശ് സ്വദേശിയായ കന്റീൻ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാസങ്ങളായി കന്റീനിൽ ജോലി ചെയ്യുന്ന ഹമീദിനെയാണ് (21) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
- Also Read ‘അമ്മ മദ്യപിച്ച് കിടന്നുറങ്ങും’: കാമുകനെയും സുഹൃത്തുക്കളെയും വീട്ടിലേയ്ക്ക് വിളിച്ച് മകൾ, എതിർത്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി
കഴിഞ്ഞ ദിവസം വിദ്യാർഥിനികൾ ഇയാളെ പിടികൂടുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ കോളജ് മാനേജ്മെന്റും ഹോസ്റ്റൽ വാർഡനും പ്രതിക്കെതിരെ നടപടിയെടുക്കാൻ തയാറായില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു. തന്റെ കയ്യിൽ വിദ്യാർഥിനികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നും നടപടിയെടുത്താൽ അവ പുറത്തുവിടുമെന്നും ഇയാൾ പറഞ്ഞതായും വിവരമുണ്ട്. കൂടാതെ പ്രതി ഉൾപ്പെടെയുള്ള കന്റീൻ ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശികളുടെ താമസസ്ഥലത്തു നിന്ന് വിദ്യാർഥിനികൾ ലഹരിവസ്തുക്കളും കണ്ടെത്തി.
- Also Read ‘അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുത്’: സർക്കുലറുമായി പൊലീസ് മേധാവി
ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. വിദ്യാർഥിനികൾ ബാർകെ പൊലീസിനെ വിവരം അറിയിച്ചതോടെ സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് ഡപ്യൂട്ടി കമ്മിഷണർക്ക് മുന്നിൽ ഹാജരാക്കിയതായും പിന്നീട് ജാമ്യത്തിൽ വിട്ടതായും പൊലീസ് പറഞ്ഞു. മംഗളൂരുവിലെ കോളജ് ഹോസ്റ്റലുകളിൽ ഇത്തരം ദുരനുഭവങ്ങൾ സ്ഥിരമാണെന്നും അധികാരികൾ ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
English Summary:
Mangalore nursing college hostel incident involves the arrest of a canteen worker for voyeurism in the girls\“ bathroom: Students protested against the college management\“s inaction, leading to police involvement and the subsequent release of the accused on bail. |