കൊല്ലം ∙ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ പ്രലോഭന തന്ത്രം മാത്രമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. 10,000 കോടി രൂപയുടെ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള പണവും സ്പോൺസർമാരിൽ നിന്നാണോ കണ്ടെത്താൻ സർക്കാർ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണം വിട്ടൊഴിയാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള ധനശേഷി സർക്കാരിനില്ല. ധനസമാഹരണം ഏതു മാർഗത്തിൽ നിന്നാണെന്നു വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- Also Read തിരഞ്ഞെടുപ്പിനു മുൻപായി വൻ പ്രഖ്യാപനം; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം
ഖജനാവ് കാലിയാണെന്നു കാണിച്ചു കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയെയും സമീപിച്ച് പരാജയപ്പെട്ട സർക്കാർ, പദ്ധതി നടപ്പാക്കാനുള്ള മാർഗം കൂടി ജനങ്ങളെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള തുക ബജറ്റിൽ നീക്കി വച്ചിട്ടില്ല. ബജറ്റിൽ ഉൾക്കൊള്ളിക്കാത്ത 10,000 കോടി രൂപ എങ്ങനെ കണ്ടെത്തും? നിയമസഭയുടെ അംഗീകാരമില്ലാതെ എങ്ങനെ ചെലവാക്കും? നിയമസഭാ സമ്മേളനം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സഭയിൽ പ്രഖ്യാപിക്കാതെ പുറത്തു പ്രഖ്യാപനം നടത്തിയതു തന്നെ ചോദ്യങ്ങൾ ഭയന്നാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
- Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“
700 കോടി രൂപയ്ക്കു വേണ്ടിയാണ് കേരളം നാളിതുവരെ സ്വീകരിച്ച പുരോഗമന വിദ്യാഭ്യാസനയം ബലികഴിച്ച് പിഎം ശ്രീയിൽ ഒപ്പുവച്ചത്. 10,000 കോടി കണ്ടെത്താൻ സ്വീകരിക്കുന്ന നടപടി എന്താണെന്ന് അറിയുവാൻ കേരള ജനതയ്ക്ക് ആകാംക്ഷയുണ്ട്. വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം, വീടിന്‍റെ പെര്‍മിറ്റ്, റജിസ്ട്രേഷന്‍ ചാര്‍ജജ്, ഭൂമിയുടെ ന്യായവില, സര്‍ക്കാരിന്‍റെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഫീസ് തുടങ്ങി സേവനങ്ങളുടെ പേരില്‍ അമിത തുക ഈടാക്കി ജനങ്ങളെ കൊള്ള ചെയ്യുന്ന സര്‍ക്കാരിന് അവ വർധിപ്പിക്കാന്‍ കഴിയില്ല. മദ്യം, ലോട്ടറി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ചുമത്തിയിട്ടുള്ള നികുതിയും പരമാവധിയാണെന്നും അദ്ദേഹം പറഞ്ഞു.
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി, പ്രാധനമന്ത്രിയുമായും അമിത് ഷായുമായും ഡല്‍ഹിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നത്. വ്യക്തിപരമായും സി.പി.എം-ബി.ജെ.പി തമ്മിലും ഉണ്ടാക്കിയിട്ടുള്ള ധാരണകള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഔദ്യോഗിക തലത്തില്‍ ഏതെല്ലാം വിഷയത്തില്‍ എന്തെല്ലാം ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. കേരളത്തിന്‍റെ കടം വാങ്ങല്‍ പരിധി വർധിപ്പിക്കാന്‍ കേന്ദ്രം സമ്മിതിച്ചിട്ടുണ്ടോ. പി.എം ശ്രീക്ക് സമാനമായി കേരളം എതിര്‍ക്കുന്ന വിവിധ പദ്ധതികളില്‍ സര്‍ക്കാര്‍ ഒപ്പുവയ്ക്കുമോ തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. English Summary:
NK Premachandran MP Criticizes Kerala Government\“s Financial Promises: NK Premachandran MP criticizes the Kerala Chief Minister\“s recent announcements, questioning the funding sources for the proposed 10,000 crore rupee schemes. |