കാസർകോട്∙ കുമ്പളയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കാണാൻ ആരോഗ്യപ്രവർത്തകർ എത്തിയപ്പോൾ അമ്മ നൽകിയ മറുപടി കുഞ്ഞ് മരിച്ചുവെന്ന്. സംശയം തോന്നി ആരോഗ്യ പ്രവർത്തകർ പൊലീസിൽ അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയെ മറ്റൊരു വീട്ടിൽനിന്നു കണ്ടെത്തുകയും ചെയ്തു.  
  
 -  Also Read  മൂവാറ്റുപുഴയിൽ പൊലീസിന്റെ സൈബർ ഹണ്ട്; പിടിയിലായവരിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യയും   
 
    
 
കുഞ്ഞിനെ അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവർത്തകരോടു പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെയാണു സംശയം തോന്നിയത്. ഒരാളോടു പണം വാങ്ങിയെന്നും അവർക്ക് കുഞ്ഞിനെ കൊടുത്തുവെന്നും ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. തുടർന്ന് പഞ്ചായത്ത്, സാമൂഹികാരോഗ്യം കേന്ദ്രം അധികൃതർ പൊലീസിലും ശിശുക്ഷേമ സമിതിയിലും അറിയിച്ചു. പൊലീസ് എത്തി കുട്ടിയുടെ മാതാവുമായി കുട്ടിയെ ഏൽപിച്ച വീട്ടിൽ എത്തുകയായിരുന്നു. കുട്ടികളില്ലാതിരുന്ന അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയ്ക്കാണ് ആൺകുട്ടിയെ കൈമാറിയത്. നാല് മാസമായി ഇവർ കുട്ടിയെ പരിപാലിച്ചുവരികയായിരുന്നു.   
  
 -  Also Read   വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“   
 
    
 
ശിശു ക്ഷേമ സമിതിയും പൊലീസും എത്തിയപ്പോൾ ഇവർ കുട്ടിയെ കൈമാറാൻ തയാറായില്ല. കുട്ടിയെ ചേർത്തുപിടിച്ച് നിലവിളിച്ച ഇവർ ആത്മഹത്യാ ഭീഷണിയും മുഴക്കി. അതേസമയം, കുട്ടിയുടെ യഥാർഥ അമ്മ കുട്ടിയെ സ്വീകരിക്കാൻ തയാറായതുമില്ല. ഇതോടെ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കുട്ടികളില്ലാതിരുന്നു സ്ത്രീയും ഭർത്താവും നിയമപരമായി കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് അപേക്ഷ തള്ളുകയായിരുന്നുവെന്ന് ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. വീട്ടുജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്.  
         
  
 -    അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്  
 
        
  -    വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?  
 
        
  -    ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?  
 
        
   MORE PREMIUM STORIES  
  
 
കുട്ടിയുടെ യഥാർഥ അമ്മയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. തുടർന്ന് ഇവർ മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തിലാണ് നാല് മാസം മുമ്പ് ആൺകുട്ടിയുണ്ടായത്. കുട്ടിയുണ്ടായി ആദ്യത്തെ ആഴ്ച തന്നെ കൈമാറ്റം ചെയ്തു. കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ കൈമാറ്റം ചെയ്യുന്നതിന് ധാരണയിലെത്തിയിരുന്നതായാണു വിവരം. എന്നാൽ പണമിടപാട് നടത്തിയിട്ടില്ലെന്നാണ് രണ്ട് സ്ത്രീകളും പൊലീസിനോടു പറഞ്ഞത്. കാസർകോട് നേരത്തെയും സമാനമായ രീതിയിൽ കുട്ടിയെ കൈമാറ്റം ചെയ്ത സംഭവമുണ്ടായിരുന്നു. English Summary:  
Kasaragod child transfer: case unfolds in Kumbala as health workers discover a four-month-old baby, reported dead by its mother, alive in another woman\“s care. The Child Welfare Committee has now taken custody of the baby amidst conflicting statements from both women involved in the complex dispute.  |