ന്യൂഡൽഹി∙ കരട് ശ്രം ശക്തി നീതി 2025 തൊഴിൽ നയത്തെച്ചൊല്ലി സർക്കാരിനെതിരായ ആക്രമണം ശക്തമാക്കി കോൺഗ്രസ്. മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽനിന്നാണ് ഇതിനു പ്രചോദനം ലഭിക്കുന്നതെന്നും ഇത് ഭരണഘടനയെയും ബി.ആർ. അംബേദ്കറിന്റെ പാരമ്പര്യത്തെയും അപമാനിക്കുന്നതാണെന്നും കോൺഗ്രസ് ആരോപിച്ചു. നമ്മുടെ രാജ്യത്ത് ജാതിവ്യവസ്ഥയ്ക്കും ജാതീയതയ്ക്കും കാരണമായ മനുസ്മൃതിയിൽനിന്നാണ് ശ്രം ശക്തി നീതി 2025ന് പ്രചോദനം ലഭിച്ചതെന്ന് കോൺഗ്രസിന്റെ കമ്യൂണിക്കേഷൻസ് ഇൻ ചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.  
  
 -  Also Read  മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ, രക്ഷപ്പെടാതിരിക്കാൻ വീട് പൂട്ടി   
 
    
 
1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ചതുമുതൽ ആർഎസ്എസ് ഭരണഘടനയ്ക്ക് എതിരായിരുന്നുവെന്ന് ജയറാം രമേശ് ആരോപിച്ചു. ‘‘ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത് മനുസ്മൃതിയുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയല്ല എന്നതായിരുന്നു ഇതിനു പിന്നിലെ ആർഎസ്എസ്സിന്റെ കാരണം. ഇപ്പോൾ മോദി സർക്കാരിന്റെ കരട് രേഖയിൽ പറയുന്നത്, ശ്രം ശക്തി നീതിക്ക് പ്രചോദനം ഇന്ത്യൻ ഭരണഘടനയിൽ നിന്നല്ല, മറിച്ച് മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ നിന്നാണെന്നാണ്. ഇത് നമ്മുടെ ഭരണഘടനയോടുള്ള അവഹേളനമാണ്, ഇതിനെ അപലപിക്കണം’’ – ജയറാം രമേശ് പറഞ്ഞു.  
  
 -  Also Read   യുവാക്കൾ ഇവിടെ മാംസക്കുഴമ്പായി; പതിനായിരം മുറികളുള്ള കൊട്ടാരം, ദൈവനിന്ദ പേടിച്ച് ഒരെണ്ണം പകുതിയാക്കി! കുട്ടകം പോലൊരു ഫയർ സ്റ്റേഷൻ...   
 
    
 
ബിഹാറിലെ എൻഡിഎയുടെ ഇരട്ട എഞ്ചിൻ സർക്കാർ എന്തുകൊണ്ടാണ് സംവരണ നിയമത്തിനു ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ‘‘ഭരണഘടനയെ ദിവസേന അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു, നമ്മുടെ നയം മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്നത് അംബേദ്കറുടെ പാരമ്പര്യത്തിന് പൂർണമായും എതിരാണ്’’ – അദ്ദേഹം പറഞ്ഞു.   
         
  
 -    അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്  
 
        
  -    വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?  
 
        
  -    ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?  
 
        
   MORE PREMIUM STORIES  
  
 
ഈ മാസം ആദ്യം പുറത്തിറക്കിയ പുതിയ കരട് ശ്രം ശക്തി നയത്തിലൂടെ മോദി സർക്കാർ മനുസ്മൃതിയുടെ തത്വങ്ങളിലേക്കു മടങ്ങുകയാണെന്ന് കോൺഗ്രസ് ബുധനാഴ്ച ആരോപിച്ചിരുന്നു. മനുസ്മൃതി നാഗരിക ഘടനയിൽ തൊഴിലാളി ഭരണത്തിന്റെ ധാർമികമായ അടിത്തറ ഉൾച്ചേർക്കുന്നുവെന്നാണ് ഈ നയം അവകാശപ്പെടുന്നത്. ‘‘മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി, നാരദസ്മൃതി, ശുക്രനീതി, അർഥശാസ്ത്രം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങൾ രാജധർമം എന്ന ആശയത്തിലൂടെ ഈ ധാർമികത വ്യക്തമാക്കിയിട്ടുണ്ട്. നീതിയും ന്യായമായ വേതനവും തൊഴിലാളികളെ ചൂഷണത്തിൽനിന്നു സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണാധികാരിയുടെ കടമയാണെന്ന് ഇത് ഊന്നിപ്പറയുന്നു. ആധുനിക തൊഴിൽ നിയമം വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ഈ ആദ്യകാല രൂപീകരണങ്ങൾ ഇന്ത്യയുടെ നാഗരിക ഘടനയിൽ തൊഴിലാളി ഭരണത്തിന്റെ ധാർമ്മികമായ അടിത്തറ ഉൾച്ചേർത്തു’’ – പുതിയ കരട് നയത്തിൽനിന്നുള്ള ഈ ഭാഗം ജയറാം രമേശ് പങ്കുവച്ചിരുന്നു. English Summary:  
Congress Alleges Inspiration from Manusamriti in Labor Policy: Congress criticizes Shram Shakti Niti 2025, alleging inspiration from ancient texts like Manusamriti. The party accuses the Modi government of undermining the Indian Constitution and disrespecting BR Ambedkar\“s legacy. |   
                
                                                    
                                                                
        
 
    
                                     
 
 
 |