വാഷിങ്ടൻ∙ ആണവായുധങ്ങൾ പരീക്ഷിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധകാര്യ വകുപ്പിനു നിർദേശം നൽകി. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. നടപടികൾ ഉടൻ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ചില രാജ്യങ്ങൾ’ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനു മറുപടിയായാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങളേക്കാൾ ആണവായുധങ്ങൾ യുഎസിനുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.  
  
 -  Also Read  ബ്രസീൽ ലഹരിമാഫിയ: പൊലീസ് വേട്ടയിൽ 132 മരണം; കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം   
 
    
 
ആണവ ശേഷിയുള്ളതും ആണവോർജത്തിൽ പ്രവർത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ റഷ്യ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചത്. പൊസൈയ്ഡന്‍ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണാണ് പരീക്ഷിച്ചത്. ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈലും റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു.  
  
 -  Also Read  ‘ഈദി അമീദിന്റെ വെള്ളക്കാരനായ പതിപ്പ്’: ട്രംപിനെ ഏകാധിപതിയോട് ഉപമിച്ചു; നൊബേൽ ജേതാവിന്റെ വീസ റദ്ദാക്കി യുഎസ്   
 
   English Summary:  
Trump Orders Preparation for Nuclear Weapons Testing: Donald Trump authorized the US Department of Defense to prepare for nuclear weapon testing in response to Russia\“s recent nuclear weapons tests, heightening international tensions. |