കൊച്ചി ∙ കേരളത്തിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മില്ലുടമകളുമായുള്ള ചർച്ച പരാജയം. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം രാത്രി വൈകിയാണ് മില്ലുടമകള്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. സംവരണ അനുപാതം 100 കിലോയ്ക്ക് 68 കിലോഗ്രാം എന്നതിനു പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വർക്കി പീറ്റർ ‘മനോരമ ഓൺലൈനോ’ട് വ്യക്തമാക്കി.
- Also Read മില്ലുടമകളെ ക്ഷണിച്ചില്ലേ ?; ക്ഷുഭിതനായി മുഖ്യമന്ത്രി, യോഗം അതിവേഗം അവസാനിപ്പിച്ച് മടങ്ങി
ഇതു തന്നെയാണ് തങ്ങൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, അടുത്ത ദിവസം മുതൽ മില്ലുടമകൾ നെല്ലു സംഭരിക്കുമെന്ന് കാത്തിരുന്ന കർഷകരും വെട്ടിലായി. പാലക്കാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊയ്ത്ത് കഴിഞ്ഞതോടെ നെല്ല് ഏതു വിധേനെയും സംരക്ഷിക്കാനുള്ള കർഷകർക്കും തീരുമാനം തിരിച്ചടിയായി.
‘‘മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തെ തുടർന്ന് വൈകിട്ട് ചേർന്ന മില്ലുടമകളുടെ യോഗത്തിൽ താഴെ പറയുന്ന വിഷയങ്ങളിൽ തീരുമാനമാകാതെ നെല്ലുസംഭരണവുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്ത വിവരം അറിയിക്കുന്നു.
- പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
- കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
1. 2022-23 സീസൺ വരെ 64.5% ഔട്ട് ടേൺ നൽകിയിരുന്നത് വീണ്ടും 68% ആക്കിയത് 64.5% ആക്കി പുനഃസ്ഥാപിക്കണം.
2. ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഈ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുമെന്നും അത് അരി മില്ലുകൾക്ക് മുഴുവനായി നൽകുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. എന്നാൽ ട്രാൻസ്‌പോർട്ടഷൻ ചാർജ് ഇപ്പോൾ തന്നെ ഫിക്സ് ചെയ്ത് ഓർഡർ ആക്കി കരാറിൽ ഉൾപ്പെടുത്തണം.
3. അരി നൽകുന്നതിനുള്ള ചണച്ചാക്കിന് ഇപ്പോൾ റൈസ് മില്ലുകളിൽ നിന്ന് കൂടുതൽ തുക ഈടക്കുന്നതു ഒഴിവാക്കി ചാക്ക് സപ്ലൈകോ വിതരണം ചെയ്യണം.
4. കൈകാര്യചിലവ് 2017ൽ സർക്കാർതല കമ്മിറ്റി കണ്ടെത്തി അംഗീകരിച്ച 272 രൂപ എന്നത് നടപ്പിലാക്കണം’’, മുഖ്യമന്ത്രിയുമായുള്ള യോഗശേഷം അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. തിരിച്ചു വന്ന ശേഷം അസോസിയേഷൻ യോഗം ചേർന്ന ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
- Also Read ‘ചാക്ക് സപ്ലൈകോയാണ് വാങ്ങുന്നതെന്ന് ന്യായം, മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും’: മില്ലുടമകൾ പറയുന്നു
‘‘ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞത് 64.5 ശതമാനത്തിനു പകരം 66.5 ശതമാനം നൽകാമെന്നാണ്. എന്നാല്‍ ഇത് സ്വീകാര്യമല്ല. 65.5 സ്വീകരിച്ചാലും ബാക്കി നഷ്ടം കേന്ദ്രത്തിൽ നിന്നു കിട്ടുന്ന മുറയ്ക്ക് നൽകാമെന്നാണ് ചർച്ചയിൽ പറഞ്ഞത്. എന്നാല്‍ കൈകാര്യ ചെലവിന്റെ കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ നെല്ലു സംഭരണം നിർത്തിവച്ചത് തുടരും’’, വർക്കി പീറ്റർ പറഞ്ഞു. നേരത്തെ മില്ലുടമകളെ ചർച്ചയിൽ പങ്കെടുപ്പിച്ചില്ല എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേർത്ത യോഗം മുഖ്യമന്ത്രി അതിവേഗം അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് തിരുവനന്തപുരത്ത് യോഗം വിളിച്ചത്. English Summary:
Kerala Paddy Procurement in Crisis: Mill Owners Reject Government Offer, Talks Fail. |