പട്ന∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടിനു വേണ്ടി എന്തു ചെയ്യാനും തയാറാകുമെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ‘‘ വോട്ടിനു വേണ്ടി നാടകം കളിക്കാൻ പറഞ്ഞാൽ മോദിജി അത് ചെയ്യും. ഞാൻ നിങ്ങൾക്ക് വോട്ടു ചെയ്യാം, സ്റ്റേജിൽവന്ന് ഡാൻസ് ചെയ്യാൻ പറഞ്ഞാൽ അതും ചെയ്യും’’– മുസാഫർപുരിലെ റാലിയിൽ രാഹുൽ പറഞ്ഞു. ഭരിക്കുന്നത് നിതീഷ് കുമാറാണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും രാഹുൽ വിമർശിച്ചു. നിതീഷിന്റെ മുഖം മാത്രമാണ് ബിജെപി ഉപയോഗിക്കുന്നത്.   
  
 -  Also Read   ‘ലാലുവും നിതീഷുമെല്ലാം കുറേയായില്ലേ ഭരിക്കുന്നു’: അക്കൗണ്ടിലെത്തിയത് 10,000 രൂപ! ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലേക്ക്: ഛഠ് പൂജ രക്ഷിക്കുമോ?   
 
    
 
സാമൂഹിക നീതി നടപ്പിലാക്കാൻ ബിജെപി തയാറാകുന്നില്ല. ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ലോക്സഭയിൽ താൻ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഒന്നും മിണ്ടിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. വിമർശങ്ങൾക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. പ്രധാനമന്ത്രിക്കായി വോട്ടു ചെയ്തവരെ രാഹുൽ അപമാനിച്ചെന്നു ബിജെപി നേതാവ് പ്രദീപ് ഭണ്ടാരി പറഞ്ഞു.  
  
 -  Also Read  ‘സുന്ദരാ...’, മോദി ഏറ്റവും സുന്ദരനായ വ്യക്തിയെന്ന് ട്രംപ്; ഇന്ത്യ–യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പിട്ടേക്കും   
 
    
 
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിഹാറിൽ 15 റാലികളിൽ പങ്കെടുക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി എന്നിവരും പ്രചാരണത്തിനായി ബിഹാറിലെത്തും. നവംബർ 6, 11 തീയതികളിലാണ് പോളിങ്. ഫലപ്രഖ്യാപനം നവംബർ 14ന്.  
         
  
 -    പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്  
 
        
  -    ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?  
 
        
  -    കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം  
 
        
   MORE PREMIUM STORIES  
 English Summary:  
Rahul Gandhi criticize Narendra Modi at Bihar Rally: Rahul Gandhi criticizes Narendra Modi for being willing to do anything for votes during a rally in Bihar. He accused the BJP of controlling the government in Bihar while only using Nitish Kumar\“s face.  |