തിരുവനന്തപുരം∙ 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. മേയ് 8ന് ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതൽ 13 വരെ ഐടി പരീക്ഷയും, ഫെബ്രുവരി 16 മുതൽ 20 വരെ  മോഡൽ പരീക്ഷയും നടക്കും. മൂല്യനിർണയം ഏപ്രിൽ 7 മുതൽ 25 വരെ. ആകെ 4,75,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.  
  
 -  Also Read  റഫാലിൽ പറന്ന് ദ്രൗപദി മുർമു; യുദ്ധവിമാനത്തിൽ പറക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി - വിഡിയോ   
 
    
 
മാർച്ച് 6 മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ. ഉച്ചക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ, രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. വെള്ളിയാഴ്ചകളിൽ 9.15 ന് ആരംഭിക്കും. 2026 ഏപ്രിൽ 6ന് മൂല്യനിർണയം ആരംഭിച്ച്, മേയ് 22ന് ഫലം പ്രഖ്യാപിക്കും. 2000ഓളം പരീക്ഷ കേന്ദ്രങ്ങൾ ആണ് ഹയർസെക്കന്ററിക്കായി ഒരുക്കുന്നത്.  
  
 -  Also Read   1200 കി.മീ. അകലെ ചുഴലിക്കാറ്റ് വീശുമ്പോൾ കേരളത്തില്‍ എന്താണിത്ര മഴ? അതിവൃഷ്ടിക്ക് പിന്നിൽ ‘ഗൾഫ്’ കണക്‌ഷന്‍’; പഴയ കാലവർഷം ഇനിയില്ല?   
 
   English Summary:  
SSLC, Plus Two Exam Dates Announced: SSLC Exam 2026 will commence on March 5th and conclude on March 30th, according to the Education Minister. The results are expected to be announced on May 8th, ensuring students have a clear timeline for their academic future. Higher Secondary Exam 2026 will commence on March 6 |