മധ്യപ്രദേശിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു; വിവരം അറിഞ്ഞ് അക്രമിയുടെ പിതാവ് ജീവനൊടുക്കി

cy520520 2025-10-29 14:21:03 views 826
  



ഭോപ്പാൽ∙ മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാവിനെ രണ്ടുപേർ ചേർന്ന് വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ അക്രമികളിൽ ഒരാളുടെ പിതാവ് ആത്മഹത്യ ചെയ്തു. കുറ്റകൃത്യത്തിൽ മകന്റെ പങ്കിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് അക്രമിയുടെ പിതാവ് ആത്മഹത്യ ചെയ്തത്. കട്നിയിലെ ബിജെപി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജക് (38) ആണ് ചൊവാഴ്ച രാവിലെ 11 മണിയോടെ ബൈക്കിൽ സഞ്ചരിക്കവെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേർ തലയ്ക്കും നെഞ്ചിനും വെടിവയ്ക്കുകയായിരുന്നു

  • Also Read ‘എന്നത്തെയും പോലെ ഒരുമിച്ച് ജോലിക്കു പോകാനിറങ്ങി; ജീവിതത്തിൽ ഒരുമിച്ചിട്ട് 9 മാസം, മരണത്തിലും ഒരുമിച്ച്’   


സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊലപാതകത്തിൽ മകന്റെ പങ്കിനെ കുറിച്ച് അറിഞ്ഞതിനു പിന്നാലെ പ്രിൻസിന്റെ പിതാവ് നെൽസൺ ജോസഫ് ആത്മഹത്യ ചെയ്യുകയായിരുന്നു.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ   


സംഭവത്തിൽ രാഷ്ട്രീയ വിവാദവും ഉയരുന്നുണ്ട്. ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം ചെയ്യുന്നത് നീലു രജക് തടഞ്ഞിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം. പിന്നാലെ മേഖലയിൽ വർഗീയ കലാപങ്ങൾ തടയുന്നതിനായി ജബൽപുർ പൊലീസിന്റെ നേതൃത്വത്തിൽ ഫ്ലാഗ് മാർച്ച് നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
BJP Leader Shot In Madhya Pradesh, Accused\“s Father Dies By Suicide: BJP leader Neelu Rajak\“s murder case in Madhya Pradesh has taken a tragic turn with the accused\“s father committing suicide. The BJP leader was shot dead, and upon learning of his son\“s involvement, the father took his own life, sparking controversy and investigations in the region.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138906

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com